ഇരിങ്ങാലക്കുട : വെള്ളാങ്കല്ലൂരിൽ കഴിഞ്ഞദിവസം സംസ്ഥാനപാത പുനർനിർമ്മാണം നടക്കുന്നിടത് അഭിഭാഷകയുടെ വാഹനം വൺവേ തെറ്റിച്ച് ഗതാഗതക്കുരുക്കുണ്ടായ സംഭവത്തിൽ ഇരിങ്ങാലക്കുട ബാർ അസോസിയേഷനിലെ അഭിഭാഷകയായ അഡ്വ. കെ ജി ശ്രീജയ്ക്കെതിരെ ആൾക്കൂട്ട ആക്രമണം ഉണ്ടായെന്നും, ഇതിന് നേതൃത്വം കൊടുത്ത നാട്ടുകാർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ടും, അഭിഭാഷയ്ക്ക് പിന്തുണ അർപ്പിച്ചും ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ.
വൺവേ തെറ്റിച്ച് എത്തിയ അഭിഭാഷയുടെ നടപടിയെ ന്യായീകരിക്കുന്നില്ലെന്നും എന്നാൽ ഇതിന്‍റെ പേരിൽ സ്ത്രീയെന്ന പരിഗണന പോലും നൽകാതെ അഭിഭാഷയെ ബസ് ജീവനക്കാരും അവിടെ കൂടിയ മറ്റുള്ളവരും ചേർന്ന് സഭ്യമല്ലാത്ത രീതിയിൽ പെരുമാറുകയും, അക്രമിക്കുകയും ചെയ്ത സംഭവത്തെ അപലപിക്കുന്നതായി ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് പി ജെ ജോബി, സെക്രട്ടറി അഡ്വക്കേറ്റ് വിഎസ് ലിയോ എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന് പത്രസമ്മേളനത്തിൽ അറിയിച്ചു.
അഡ്വ. ശ്രീജയുടെ വാഹനം കേടു വരുത്തുകയും കാറിലേക്ക് റോഡിപ്പണിക്കായി വച്ചിരുന്ന വെള്ളമൊഴിക്കുകയും, വാഹനത്തിലുണ്ടായിരുന്ന ജോലി സംബന്ധമായ കേസ് ഫിള്ള്ക, മൊബൈൽ ഫോൺ ഉൾപ്പടെയുള്ളവ ഇവിടെ കൂടിയ ആൾക്കൂട്ടം മനഃപൂർവം നശിപ്പിച്ചതായും ഇവർ ആരോപിക്കുന്നു. ഇത്തരം നടപടികൾ ചെയ്തവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു.
പോലീസ് സംഭവസ്ഥലത്ത് വന്നില്ലായിരുന്നെങ്കിൽ ആൾക്കൂട്ടം ശ്രീജയെ കൊലപ്പെടുത്തുമായിരുന്നു എന്നുള്ള ഗുരുതര ആരോപണവും ബാർ അസോസിയേഷൻ പ്രസ്താവനയിൽ പറയുന്നു.
വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനോ, വഴി തിരിച്ചു വിടുന്നതിനോ, നിയമപരമായി സ്ഥാപിക്കേണ്ട മുന്നറിയിപ്പ് ബോർഡുകളോ, പ്രത്യേക വ്യക്തികളെയോ റോഡിൽ കാണാത്തതുകൊണ്ടാണ് 11 മണിക്ക് കൊടുങ്ങല്ലൂർ കോടതിയിൽ എത്തിച്ചേരണമെന്ന് അതിനാൽ ഈ റോഡിലൂടെ അഡ്വ. ശ്രീജ കാർ ഓടിപ്പിക്കുവാൻ ഇടവന്നത്. സ്ഥിരമായി പോകുന്ന വഴിയല്ലാത്തതിനാൽ ഇവിടെ റോഡ് പണി നടക്കുന്നതായി ശ്രീജയ്ക്ക് അറിവുണ്ടായിരുന്നില്ലെന്നും ബാർ അസോസിയേഷൻ പറയുന്നു.
ആൾക്കൂട്ടത്തിനിടയിൽ പെട്ട ഒറ്റപ്പെട്ട ശ്രീജ ഏകദേശം ഒരു മണിക്കൂറോളം ആൾക്കൂട്ട വിചാരണയ്ക്കും പരസ്യമായ ആക്ഷേപത്തിനും വിധേയമായിട്ടുള്ളതാണ്. ഇതുവരെ അവർക്കുണ്ടായ മാനസിക ആഘാതത്തിൽ നിന്നും കരകയറാൻ കഴിഞ്ഞിട്ടില്ലെന്നും ബാർ അസോസിയേഷൻ പറയുന്നു.
അഡ്വ. ശ്രീജ നേരെ ഉണ്ടായ സമ്മാനതകൾ ഇല്ലാത്ത ആൾക്കൂട്ടം ആക്രമണത്തിൽ ഇരിങ്ങാലക്കുട ബാർ അസോസിയേഷനിലെ മുഴുവൻ അഭിഭാഷകരും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനോടൊപ്പം മുഴുവൻ കുറ്റക്കാരെയും അറസ്റ്റ് ചെയ്ത് നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ സത്വരമായ നടപടികൾ സ്വീകരിക്കണമെന്ന് പോലീസ് അധികാരികളോട് ആവശ്യപ്പെടുന്നതായി പത്രസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പിജെ ജോബി, സെക്രട്ടറി അഡ്വ. വിഎസ് ലിയോ, അഡ്വ. കെ ജെ ജോൺസൺ, അഡ്വ. മനോഹരൻ കെ എ, അഡ്വ. യു പി ലിസൺ, അഡ്വ. ഇന്ദു നിധിൻ, അഡ്വ. മോനിഷ എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com