ഇരിങ്ങാലക്കുട വഴി മാനന്തവാടി – കോട്ടയം സൂപ്പർ എക്സ്പ്രസ് സർവ്വീസ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വഴി മാനന്തവാടി – കോട്ടയം സൂപ്പർ എക്സ്പ്രസ് സർവ്വീസ് ആരംഭിച്ചതായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.

രാത്രി 7.45ന് മാനന്തവാടിയിൽ നിന്ന് പുറപ്പെടുന്ന കെഎസ്ആർടിസി ബസ്, കല്പറ്റ, താമരശ്ശേരി, കോഴിക്കോട്, തൃശൂർ (പുലർച്ചെ 1.35) വഴി പുലർച്ചെ 2.10ന് ഇരിങ്ങാലക്കുടയെത്തും. തുടർന്ന് എറണാകുളം വഴി രാവിലെ 5.05ന് കോട്ടയത്ത് എത്തിച്ചേരും.

വൈകീട്ട് 6.30ന് കോട്ടയത്തുനിന്ന് പുറപ്പെടുന്ന ബസ്, രാത്രി 9.40ന് ഇരിങ്ങാലക്കുടയെത്തും. അവിടെന്ന് തൃശൂർ, കോഴിക്കോട് വഴി രാവിലെ 4.15ന് മാനന്തവാടിയിൽ ബസ് എത്തിച്ചേരും.

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. online.keralartc.com ൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം – മന്ത്രി ഡോ ബിന്ദു അറിയിച്ചു.

continue reading below...

continue reading below..