കാറളം വെള്ളാനിയിൽ ഗ്യാസ് ക്രിമിറ്റോറിയം സ്ഥാപിക്കുന്നതിന് 95.33 ലക്ഷം രൂപ വകയിരുത്തി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്‍റെ ബജറ്റ്

ഇരിങ്ങാലക്കുട : പതിനാലാം പഞ്ചവത്സര പദ്ധതി വിഭാവനം ചെയ്യുന്ന സുസ്ഥിരവികസനം ലക്ഷ്യം വെച്ചുകൊണ്ട് വിവിധ മേഖലകളിൽ കേന്ദ്ര ആവിഷ്കൃത ഫണ്ടും ധനകാര്യ കമ്മീഷൻ ഗ്രാൻഡും ഉൾപ്പെടുത്തി തയ്യാറാക്കിയ ബജറ്റിൽ സമ്പൂർണ്ണ ഭവന നിർമ്മാണത്തിനും ഖരമാലിന്യ സംസ്കരണം കുടിവെള്ള സംരക്ഷണം എന്നിവയ്ക്ക് മുഖ്യ പരിഗണന നൽകി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ 2023 -2024 സാമ്പത്തിക വർഷത്തേക്കുള്ള 15,10,31,227/രൂപ പ്രതീക്ഷിത വരവും 14,78,63,320/രൂപ പ്രതീക്ഷിത ചെലവും 31,67,907/_രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ 2023_24 സാമ്പത്തിക വർഷത്തെ ബജറ്റ് ഇരിങ്ങാലക്കുട ബ്ലോക്ക് വൈസ് പ്രസിഡൻറ് മോഹനൻ വലിയാട്ടിൽ അവതരിപ്പിച്ചു.

സേവന മേഖലയിൽ ലൈഫ് മിഷൻ ഭവന നിർമ്മാണത്തിനും ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും നൈപുണ്യ വികസനത്തിനും കുടിവെള്ളത്തിനും ശുചിത്വ ഖരം മാലിന്യ സംസ്കരണം മേഖലയ്ക്കും മുഖ്യ പരിഗണന നൽകുന്നു. ലൈഫ് പദ്ധതിക്ക് 97.6 ലക്ഷം രൂപയും ഭവന നിർമ്മാണത്തിന് 16 ലക്ഷം രൂപയും വാട്ടർ എടിഎം കണക്ഷൻ റീചാർജിങ് കിണർ നിർമ്മാണം എന്നിവയ്ക്കുമായി 28 ലക്ഷം രൂപ യും വകയുരുത്തിയിട്ടുണ്ട്.

കാറളം വെള്ളാനിയിൽ ഗ്യാസ് ക്രിമിറ്റോറിയം സ്ഥാപിക്കുന്നതിന് 95.33 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വനിതകളുടെ സ്വയംതൊഴിൽ പദ്ധതിക്ക് 11.2 5ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്. നെൽകൃഷി പ്രോത്സാഹത്തിന് 18 ലക്ഷം രൂപയും കാലിത്തീറ്റ സബ്സിഡിക്ക് 10 ലക്ഷം രൂപയും മുട്ടക്കോഴി വിതരണത്തിന് 1.5 ലക്ഷം രൂപയും വകയുരുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയിൽ പാലിയേറ്റീവ് കെയർ പദ്ധതിക്ക് 12.6 ലക്ഷം ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെ യും നിയമിക്കുന്നതിനായി 22 ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്.

പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ പഠനമുറിക്ക് 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. അംഗണവാടി പോഷകാഹാരത്തിന് 11.50 ലക്ഷം രൂപയും ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന വിഭാഗത്തിന് 13.5 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. വൃക്ക രോഗികളുടെ ഡയാലിസിസ് ചെലവിന് നാല് ലക്ഷം രൂപ ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ചിട്ടുള്ള സ്കൂട്ടറിന് 5 ലക്ഷം രൂപയും വകയിരുത്തുന്നു.

വനിതകളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള പറപ്പൂക്കരയിലുള്ള ഫിറ്റ്നസ് സെൻററിന് 6 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട് നൈപുണ്യ വികസനത്തിന് 5 ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്. കാട്ടൂർ സി എച്ച് സി യിലെ മതിൽ നിർമ്മാണത്തിന് 30 ലക്ഷം രൂപ വകയുരുത്തിയിട്ടുണ്ട് പട്ടികജാതി വിഭാഗത്തിലെ കലാകാരന്മാർക്ക് വാദ്യോപകരണങ്ങൾ നൽകുന്നതിന് 2.85 ലക്ഷം രൂപയും വജ്രജൂബിലി ഫെല്ലോഷിപ്പ് നൂ 3.60 ലക്ഷം രൂപയും വകയുരുത്തിയിട്ടുണ്ട്. ഘടക സ്ഥാപനങ്ങളുടെ ഐ എസ് ഓ വൽക്കരണത്തിന് ആയുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതിന് 23 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മാർ ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത മനോജ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കാർത്തിക ജയൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കിഷോർ പിടി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ,ജനപ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, മറ്റു നിർവഹാണ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലളിതാ ബാലൻ അധ്യക്ഷത വഹിച്ചു.

You cannot copy content of this page