ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ ഡാൻസാഫ് നടത്തിയ പരിശോധനയിൽ ഹോണ്ട ഡിയോ സ്കൂട്ടറിൽ കടത്തുകയായിരുന്ന മാരകമയക്കു മരുന്നായ എം ഡി എം എ യുമായി കൂടൽമാണിക്യം പടിഞ്ഞാറേ നടയിൽ നിന്നും തിങ്കളാഴ്ച വൈകീട്ട് ഇരിങ്ങാലക്കുട കണ്ഠ്വേശ്വരം സ്വദേശി മുല്ലശ്ശേരി വീട്ടിൽ പ്രജു (21) കൊരുമ്പിശ്ശേരി സ്വദേശി നാരാട്ടിൽ വീട്ടിൽ പ്രണവ് (29) എന്നിവരെ പിടികൂടി.
പ്രണവ് കാട്ടൂർ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധികളിലായി കഞ്ചാവ് ബീഡി കത്തിച്ച് വലിച്ച അഞ്ച് കേസ്സിലും, പൊതുസ്ഥലത്ത് ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസ്സിലും, കുറ്റകൃത്യത്തിൽ ഉൾപ്പെടാതിരിക്കാൻ അറസ്റ്റ് ചെയ്ത് നീക്കിയ ഒരു കേസ്സിലും അടക്കം ഏഴ് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.
പ്രജു പുതുക്കാട് കാട്ടൂർ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധികളിലായി കഞ്ചാവ് ബീഡി കത്തിച്ച് വലിച്ച രണ്ട് കേസ്സിലും, പൊതുസ്ഥലത്ത് ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസ്സിലും, മനുഷ്യ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച ഒരു കേസ്സിലും അടക്കം നാല് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

