ഇരിങ്ങാലക്കുട : ചിന്ത് കലാകാരകൂട്ടം കലാസംഘടനയുടെ നേതൃത്വത്തിൽ പ്രഥമ പരിപാടി നാദാമൃതം 2026 ചിന്തുപാട്ട് ഘോഷയാത്ര നവംബർ 8ന് താഴേക്കാട് നാരായണത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്ര സന്നിധിയിലേക്ക് സംഘടിപ്പിക്കുന്നു.
ചിന്ത് പാട്ടിനെയും ചിന്ത കലാകാരൻ മാരെയും പ്രോത്സാഹിപ്പിക്കുന്നതിനും ചിന്ത് പാട്ടിനെ അതിന്റെ തനതായ ശൈലിയിൽ നിലനിർത്തുന്നതിനുമായി സംസ്ഥാനത്തെ വിവിധ 35 ടീമുകളിലെ കലാകാരന്മാർ ചേർന്ന് രൂപീകരിച്ച സംഘടനയാണ് ചിന്ത് കലാകാരകൂട്ടം കലാസംഘടന.
ചിന്ത് കലാമേഖലയിൽ കലാകാരന്മാരുടെ കഴിവുകൾക്കും കലാപ്രവർത്തനങ്ങൾക്കും അർഹമായ അംഗീകാരവും പ്രോത്സാഹനവും നൽകുന്നതോടൊപ്പം കലാകാരന്മാരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അവരുടെ പ്രയാസങ്ങളിലും പ്രതിസന്ധികളിലും കൈത്താങ്ങായി മാറുന്നതിനും ഈ സംഘടനയ്ക്ക് കഴിഞ്ഞിട്ടുള്ളതായി സംഘാടകർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
മുഴുവൻ ചിന്ത് കലാകാരന്മാരെയും ഒരു കുടക്കീഴിൽ അണിനിരത്തുന്നതിന്റെ ആരംഭ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് സംഘടനയുടെ നേതൃത്വത്തിൽ നാദാമൃതം ചിന്തുപാട്ട് ഘോഷയാത്ര പരിപാടി സംഘടിപ്പിക്കുന്നത്.
അയ്യപ്പൻകാവ് ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഓരോ ചിന്ത് ടീമിനെയും അയ്യപ്പൻകാവ് ക്ഷേത്രസമിതിയായ മുകുന്ദപുരം പാർവതി പരമേശ്വരഭക്ത പരിപാലന സംഘത്തിലെ അംഗങ്ങൾ ചേർന്ന് സ്വീകരിക്കുകയും ക്ഷേത്രം തന്ത്രിയായ സുനിൽ ശാന്തിയുടെ നേതൃത്വത്തിൽ മണ്ഡപത്തിൽ മുരുക പൂജയും ചിന്ത് ടീമുകൾക്കുള്ള പൂജയും മഹാദീപാരാധനയും നടക്കും.
ഘോഷയാത്രയിൽ അണിനിരുന്ന മുഴുവൻ ചിന്ത് ടീമിനെയും ഉൾപ്പെടുത്തി ക്ഷേത്രസന്നിധിയിൽ മെഗാ ചിന്ത് പാട്ട് അവതരിപ്പിച്ച മംഗള ഗാനം പാടി പരിപാടി പരിസമാപ്തി കുറിക്കും. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് അന്നദാനവും മംഗള പൂജിക്കുശേഷം സമ്മാനക്കൂപ്പൺ നറുക്കെടുപ്പും തുടർന്ന് ആദരവും സംഘടിപ്പിക്കും.
ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന് വാർത്താ സമ്മേളനത്തിൽ ചിന്ത് കലാകാരകൂട്ടം കലാസംഘടന പ്രസിഡന്റ് ദിലീപ് മാധവൻ, വൈസ് പ്രസിഡന്റ് സുമൻ ഇരിങ്ങാലക്കുട
കമ്മിറ്റി അംഗങ്ങളായ ബാബു ഉണ്ണികൃഷ്ണൻ, സുധി സുന്ദർ, സനീബ് കൊടുങ്ങല്ലൂർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
