ഇരിങ്ങാലക്കുട പ്രവാസികളുടെ ഓണം പൊന്നോണം & കേരളപ്പിറവി ദുബായിൽ ആഘോഷിച്ചു

ദുബായ് : ഇരിങ്ങാലക്കുടക്കാരായ പ്രവാസികളുടെ കൂട്ടായ്മയായ KL45 UAE-യുടെ ആഭിമുഖ്യത്തിൽ ഒത്തൊരുമയുടെയും സ്‌നേഹത്തിന്റെയും പ്രതീകമായ “ഓണം പൊന്നോണം & കേരളപ്പിറവി ആഘോഷം 2026” വർണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. നവംബർ ഒന്നിന് നടന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത ചലച്ചിത്ര താരം രമ്യ സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രവാസി കൂട്ടായ്മകൾ മാതൃനാടിന്റെ സംസ്കാരവും പാരമ്പര്യവും പ്രവാസലോകത്ത് നിലനിർത്താൻ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

KL45 പ്രവാസി വെൽഫെയർ ട്രസ്റ്റ് ജനറൽ സെക്രട്ടറി സുനിൽ രാജ് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഓണാഘോഷ കമ്മിറ്റി കൺവീനർ ഷാജോ പള്ളിത്തറ സ്വാഗതം ആശംസിച്ചു. പരിപാടിയെക്കുറിച്ചും ട്രസ്റ്റിന്റെ ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ചും KL45 പ്രവാസി വെൽഫെയർ ട്രസ്റ്റ് ട്രഷറർ ദീപക് പുരയാറ്റ് വിശദീകരിച്ചു.

ചടങ്ങിനോടനുബന്ധിച്ച് പത്താം ക്ലാസ്, പ്ലസ് വൺ പൊതുപരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച അംഗങ്ങളുടെ മക്കളെ ചടങ്ങിൽ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. KL45 പ്രവാസി വെൽഫെയർ ട്രസ്റ്റ് ജോയിന്റ് ജനറൽ സെക്രട്ടറി ഗിരീഷ് കരുമാന്ത്ര ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

സമ്മേളനത്തിന് ശേഷം വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറി. അംഗങ്ങൾ അവതരിപ്പിച്ച പരമ്പരാഗത തിരുവാതിരക്കളിയും ഗാനമേളയും, കുട്ടികൾ കാഴ്ചവെച്ച ഫ്യൂഷൻ ഡാൻസ്, മാസ്റ്റർ ജഗത്ത് അവതരിപ്പിച്ച വിസ്മയിപ്പിക്കുന്ന ചെണ്ട മേളം, കലാമന്ദിർ അബുദാബി അവതരിപ്പിച്ച ശിങ്കാരി മേളം,രുദ്രാക്ഷ ടീം അവതരിപ്പിച്ച ആകർഷകമായ നൃത്ത പ്രകടനം, ‘The Jaassss Music’ ടീമിന്റെ ഗാനമേള, ‘ഹൈപ്പ് മെയിഡ് ഇൻ ദുബായ്’ (Hype Made in Dubai) അവതരിപ്പിച്ച ഡി.ജെ വിനോദം, പ്രവാസി മലയാളി കുടുംബങ്ങളുടെ വൻപങ്കാളിത്തം കൊണ്ട് ആഘോഷം ശ്രദ്ധേയമായി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page