ജി.ജി.വി.എച്ച്.എസ്.എസ് ഇരിങ്ങാലക്കുട വിജയോത്സവം

ഇരിങ്ങാലക്കുട : എം.എൽ.എ മികവ് പുരസ്‌കാരങ്ങൾ ഇരിങ്ങാലക്കുട ഗവ. എൽ. പി. സ്കൂളിൽ അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം കൈവരിച്ച ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിന് പ്രത്യേക പുരസ്കാരവും

എൽ എസ് എസ് പരീക്ഷയിൽ സബ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച പാർവണ , ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗത്തിൽ ഫുൾ എ പ്ലസ് ലഭിച്ച പതിനെട്ടു വിദ്യാർത്ഥിനികൾക്ക് അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ. പുരസ്കാരങ്ങൾ വിതരണം ചെയ്തു.


പ്രവീൺസ് ഞാറ്റുവെട്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബിന്ദു പി. ജോൺ സ്വാഗതവും പ്രധാന അധ്യാപിക സുഷ കെ. എസ്., പി.ടി.എ. പ്രസിഡണ്ട് മാരായ ഷൈൻ കെ. വി., സുനിൽകുമാർ സി. കെ., എൽ.പി. പ്രധാന അധ്യാപിക അസീന പി. ബി., എസ്.എം.സി. ചെയർമാൻ സൗമ്യ പി കെ, എസ്എംസി അംഗം ലാജി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഹേന കെ ആർ. നന്ദി പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page