വെള്ളം ഇല്ലാതായിട്ട് 11 ദിവസം, തകരാർ പരിഹരിക്കാൻ കഴിയാതെ വാട്ടർ അതോറിറ്റി – പട്ടണത്തിൽ കാലഹരണപ്പെട്ട ജലവിതരണ സംവിധാനങ്ങൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡ് പരിസരത്ത് നഗരസഭാ വാർഡ് 22 ൽ വാട്ടർ അതോറിറ്റിയുടെ വെള്ളം ഇല്ലാതായിട്ട് 11 ദിവസം. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്നവർ നെട്ടോട്ടത്തിൽ.



ബസ്സ്റ്റാൻഡ് പരിസരത്തെ വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും രണ്ടാഴ്ചയായി ഈ പ്രതിസന്ധി നേരിടുകയാണ് . ചില പഞ്ചായത്തുകളിലേക്ക് ജനപ്രതിനിധികൾ വെള്ളം കൂടുതൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രതിസന്ധി രൂപപ്പെട്ടത്. ഒപ്പം കെ എച്ച് ഡി പി യുടെ റോഡുപണിയും സ്ട്രീറ്റ് ലൈറ്റ് ഇടുവാനുമായി കുഴു എടുക്കുമ്പോൾ പൈപ്പ് പൊട്ടലും പ്രതിസന്ധി രൂക്ഷമാക്കുന്നു.



വാർഡ് 22 ൽ ഗാർഹിക ആവശ്യത്തിനുള്ള വെള്ളം ആവശ്യപെടുന്നവർക്ക് ഇന്ന് മുതൽ ടാങ്കറിൽ എത്തിച്ചു നൽകി തുടങ്ങിയെന്നു വാർഡ് കൗൺസിലർ കൂടിയായ ഇരിങ്ങാലക്കുട നഗരസഭാ ചെയർമാൻ എം പി ജാക്സൺ അറിയിച്ചു. വീടുകളിൽ താഴെ ടാങ്കുകൾ ഉണ്ടെങ്കിൽ നിറച്ചു നൽകും.



കാലഹരണപ്പെട്ട ജലവിതരണ സംവിധാനങ്ങളാണ് ഇരിങ്ങാലക്കുട പട്ടണത്തിലും പരിസരങ്ങളിലും ഉള്ളതെന്നും, ഇവ മാറ്റി സ്ഥാപിക്കേണ്ട സമയം അതിക്രമിച്ചന്നും , നഗരസഭയുടെ നേതൃത്വത്തിൽ ഒരു പദ്ധതിയായി കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതായി ചെയർമാൻ പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page