ഇരിങ്ങാലക്കുട : കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉസ്‌താദ് ബിസ്‌മില്ലാ ഖാൻ യുവ പുരസ്‌കാര ജേതാവ് പ്രശസ്ത കൂടിയാട്ടം മിഴാവ് കലാകാരൻ കലാമണ്ഡലം രവികുമാറിനെ ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം പി ജാക്സൺ പൊന്നാട അണിയിച്ചു ആദരിച്ചു.
ഇരിങ്ങാലക്കുടയിലെ പ്രശസ്‌ത അമ്മന്നൂർ ചാക്യാർ കുടുംബത്തിൽ ജനിച്ച കലാമണ്ഡലം രവികുമാർ ഇന്നത്തെ പ്രമുഖ കൂടിയാട്ട താളവാദ്യ വിദഗ്‌ധരിൽ ഒരാളാണ്.
കേരള കലാമണ്ഡലത്തിലെ മിഴാവ് ആചാര്യൻ കലാമണ്ഡലം ഈശ്വരനുണ്ണിയുടെ ശിഷണത്തിലാണ് മിഴാവ് അഭ്യസിച്ചത്. നിലവിൽ രാജസ്‌ഥാനിലെ വാദ്യസം – ഗീത കൂട്ടായ്‌മയോടൊപ്പം ചേർന്ന് ബീറ്റ്റൂട്ട് എന്ന മ്യൂസിക് ഷോയിൽ പങ്കാളിയാണ്.
ഇരിങ്ങാലക്കുട 29-ാം വാർഡ് കൗൺസിലർ ഡെലി സിജു യോഹന്നാൻ, വി പി രാധാകൃഷ്ണൻ, സിജു യോഹന്നാൻ, വർഗീസ് ജോൺസൺ, സനൽകുമാർ എം.
വർഗീസ് തെക്കേക്കര, കൃഷ്ണകുമാർ വള്ളുപറമ്പിൽ, ഡോ അമ്മന്നൂർ രജനീഷ് ചാക്യാർ, രാധാ ഇല്ലോടമ്മ തുടങ്ങിയവർ രവികുമാറിന്റെ വസതിയിൽ നടന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു.
കുട്ടികാലം മുതൽ ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലും തിരുവനന്തപുരത്തെ മാർഗിയിലും അതിഥി കുലാകാരനായി പ്രവർത്തിച്ചിട്ടുള്ള രവികുമാർ നിലവിൽ പൈങ്കുളം രാമചാക്യാർ സ്മാരക കലാപീംത്തിൽ സീനിയർ മിഴാവ് അധ്യാപനായും സെക്രട്ടറിയായും പ്രവർത്തിച്ചു വരുകയാണ്.
അമ്മന്നൂർ ചാക്യാർ മഠത്തിലെ പരേതനായ ചന്ദ്രബാബുവിന്റെയും രാധയുടെയും മകനാണ്. പ്രശസ്‌ത കൂടിയാട്ട കലാകാരൻ ഡോ. അമ്മന്നൂർ രജനീഷ് ചാക്യാരും കൂടിയാട്ട കലാകാരൻ അമ്മന്നൂർ മാധവും സഹോദരൻമാരാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





