പുല്ലൂർ : പുല്ലൂർ ചമയം റസിഡന്റ്സ് അസോസിയേഷന്റെ ഓഫീസ് പടിയൂർ മനയിൽ പ്രവർത്തനം ആരംഭിച്ചു. പടിയൂർ മനയിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി.ശങ്കരനാരായണൻ ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രസിഡന്റ് ബിജു ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി വിശാഖൻ പടിയൂർ മന മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സെക്രട്ടറി സുജയ് പടിയൂർ മന സ്വാഗതവും ജോ.സെക്രട്ടറി വരദ മേനോൻ നന്ദിയും പറഞ്ഞു.
ജൂൺ 21 ന് ഉച്ചയ്ക്ക് 2 മണിക്ക് പടിയൂർ മനയിൽ വെച്ച് ഇരിങ്ങാലക്കുട എം എൽ എ തോമസ് ഉണ്ണിയാടൻ റസിഡന്റ്സ് അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. ജൂനിയർ ഇന്നസെന്റ് മുഖ്യാതിഥിയായിരിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





