ഇരിങ്ങാലക്കുട : ഗായകൻ പി. ജയചന്ദ്രന്റെ ജീവിതവും സംഗീതവും പ്രതിപാദിക്കുന്ന ‘ഒരു കാവ്യപുസ്തകം’ ഡോക്യുമെന്ററി ചിത്രത്തിന്റെ ആദ്യപ്രദർശനം മാർച്ച് 10 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട മാസ് മൂവീസിൽ നടക്കും.
ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 8 മുതൽ 16 വരെ നടക്കുന്ന രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായാണു പ്രദർശനം. ജയചന്ദ്രനുമായി അടുത്തു പ്രവർത്തിച്ച വ്യക്തികളുമായുള്ള അഭിമുഖങ്ങൾ, ചിത്രങ്ങൾ എന്നിവയിലൂടെ സംഗീത സംവിധായകരായ ദക്ഷിണാമൂർത്തി, ദേവരാജൻ, ബാബുരാജ്, അർജുനൻ, രാഘവൻ തുടങ്ങിയ സംഗീത പ്രതിഭകളുമൊത്തുള്ള സഹകരണവും പുതുതലമ ഗായകരിൽ ആഴത്തിലുള്ള ആദ്ദേഹത്തിന്റെ സ്വാധീനവും ഡേക്യുമെന്ററിയിൽ അവതരിപ്പിക്കുന്നു.

രണ്ടുവർഷം മുൻപ് ആരംഭിച്ച ചിത്രീകരണം ജയചന്ദ്രൻ തന്നെയാണ് ഉദ്ഘാടനം നിർവഹിച്ചത്. വ്യവസായിയും , സാമൂഹിക സേവകനുമായ തോട്ടാപ്പിള്ളി വേണുഗോപാല്‍ മേനോന്‍ നിര്‍മ്മിച്ച്, പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ പൂര്‍വവിദ്യാര്‍ത്ഥിയും , കോട്ടയം കെ ആര്‍ നാരായണന്‍ ഇൻസ്റ്റിറ്റിയൂട്ടിലെ പൂര്‍വ അധ്യാപകനുമായ ഇരിങ്ങാലക്കുട സ്വദേശിയായ രാജേന്ദ്ര വര്‍മ്മന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റൈ ഛായാഗ്രഹണം പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ പൂര്‍വ വിദ്യാര്‍ത്ഥിയും, മലയാള സിനിമ ഛായാഗ്രാഹകനുമായ നന്ദകുമാര്‍ തോട്ടത്തില്‍, എഡിറ്റിംഗ് പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂടിലെ പൂര്‍വ വിദ്യാര്‍ത്ഥിയും, ഫിലിം എഡിറ്ററുമായ നാരായണന്‍ അമ്മന്നൂര്‍, ശബ്ദസംവിധാനം പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ പൂര്‍വ വിദ്യാര്‍ത്ഥിയും , മലയാള സിനിമ സൗണ്ട് ഡിസൈനറുമായ അരുണ്‍ രാമവര്‍മ്മ എന്നിവരാണ് അണിയറ പ്രവർത്തകർ. 56 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈർഘ്യം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive