
ഇരിങ്ങാലക്കുട : കേരള ബ്രാഹ്മണസഭ ഇരിങ്ങാലക്കുട ഉപസഭയുടെ ആഭിമുഖ്യത്തിൽ സമ്പ്രദായ ഭജന സംഘടിപ്പിക്കുന്നു. മാർച്ച് 9 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണി മുതൽ ഇരിങ്ങാലക്കുട ഗായത്രി ഹാളിൽ ബ്രഹ്മശ്രീ ഹരിദ്വാരമംഗലം രാംഗോപാൽ ഭാഗവതരും സംഘവും ആണ് ഭജനക്ക് നേതൃത്വം നൽകുന്നത്. ഉദ്ദേശം പതിനേഴാം നൂറ്റാണ്ടിലാണ് ഈ ഭജന സമ്പ്രദായം ദക്ഷിണ ഭാരതത്തിൽ ആവിർഭവിച്ചത്.
സംഗീതവും ഭക്തിയും സംഗമിക്കുന്ന ഈ ഭജന ആസ്വാദകർക്ക് ഒരു വ്യത്യസ്ത അനുഭവമായിരിക്കുമെന്ന് സംഘാടകർ സൂചിപ്പിച്ചു. കേരള ബ്രാഹ്മണ സഭ വനിതാ വിഭാഗത്തിന്‍റെ സഹസ്രനാമ പാരായണം ഭജനക്ക് മുന്നോടിയായി ഉണ്ടായിരിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive