ഇരിങ്ങാലക്കുട : ജൂനിയർ ചേമ്പർ ഇന്റർനാഷ്ണൽ ജെ.സി.ഐ. ഇരിങ്ങാലക്കുടയുട ഒരു വർഷം നീണ്ടു നിൽക്കുന്ന സാമുഹ്യ സേവനങ്ങളുടേയും ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും സർവീസ് പ്രൊജക്ട് ആയ സ്മൈൽ – 27 തൃശൂർ റൂറൽ ജില്ല പോലിസ് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ട്രർ ഡിപിൻ വി.വി. ഉദ്ഘാടനം ചെയ്തു.
ജെ.സി.ഐ. പ്രസിഡന്റ് ഹാരിഷ് പോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ സോൺ പ്രസിഡന്റ് ജെയിസൺ അറക്കൽ മുഖ്യാതിഥി ആയിരുന്നു. സോൺ വൈസ് പ്രസിഡന്റ് വിവേക് ലാൽ, പ്രോഗ്രാം കോഡിനേറ്റർ ടെൽസൺ കോട്ടോളി, സെക്രട്ടറി ഷാജു.പി.ആർ., ട്രഷറർ ജെയിസൺ പൊന്തോക്കൻ, മുൻ പ്രസിഡന്റ് ഷൈജോ ജോസ്, മുൻ സോൺ പ്രസിഡന്റ് മെജോ ജോൺസൺ,നിസാർ അഷറഫ്, ഡിബിൻ അമ്പൂക്കൻ എന്നിവർ സംസാരിച്ചു.
സാമുഹ്യ സേവനം, വിദ്യാഭ്യാസ സഹായം, ആരോഗ്യ പരിപാലനം, പരിസ്ഥിതി സംരക്ഷണം, അനാഥരെ സഹായിക്കൽ തുടങ്ങിയ ഒരു വർഷത്തെ പദ്ധതികളിലൂടെ സേവനത്തിലൂടെ പുഞ്ചിരി, സ്നേഹത്തിലൂടെ സന്തോഷം, കരുതലിലൂടെ നല്ലൊരു സമൂഹം എന്നതാണ് സ്മൈൽ – 27 പ്രൊജക്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


