ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജ് കൊമേഴ്‌സ് വിഭാഗത്തിന്റെ വാര്‍ഷിക അസോസിയേഷനായ ACT 2K26-ന്റെ ഉദ്ഘാടനം കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മധുമതി മഹേഷ് നിര്‍വഹിച്ചു. ഉദ്ഘാടന പ്രസംഗത്തില്‍ “യുവജനങ്ങളും സംരംഭകത്വവും” എന്ന വിഷയത്തെ ആസ്പദമാക്കി അവർ സംസാരിച്ചു.
വിദ്യാർത്ഥികളിൽ സംരംഭക മനോഭാവം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും നവീന ആശയങ്ങളെ വിജയകരമായ സംരംഭങ്ങളാക്കി മാറ്റാനുള്ള അവർ സാധ്യതകളും വിശദീകരിച്ചു.കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. കൊമേഴ്‌സ് വിഭാഗം മേധാവി ഡോ. എലിസബത്ത് പോള്‍ സി. സ്വാഗതവും അസോസിയേഷന്‍ സെക്രട്ടറി ജീയന്ന മരിയ ജോബ് നന്ദിയും രേഖപ്പെടുത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



