കാറളം : ഊർജ്ജസംരക്ഷണത്തിനും ജലസംരക്ഷണത്തിനും പ്രാധാന്യം നൽകിക്കൊണ്ട് എയർ കണ്ടീഷണറുകളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന നൂതന സാങ്കേതികവിദ്യയായ ‘CondenSave’ വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്തു.
എയർ കണ്ടീഷണറിൽ നിന്ന് പുറന്തള്ളുന്ന കണ്ടൻസേറ്റ് ജലം ശേഖരിച്ച് ഫിൽട്ടർ ചെയ്ത് വീണ്ടും ഉപയോഗിക്കുകയും, ഈ ജലം ഉപയോഗിച്ച് എയർ കണ്ടീഷണറിന്റെ ഔട്ട്ഡോർ യൂണിറ്റായ കണ്ടൻസറിനെ പ്രീ-കൂൾ ചെയ്യുകയും ചെയ്യുന്നതാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷത. സൗരോർജ്ജം ഉപയോഗിച്ച് ഡി.സി. മോട്ടോർ പ്രവർത്തിപ്പിക്കുന്ന സംവിധാനവും എളുപ്പത്തിൽ മടക്കിവയ്ക്കാവുന്ന സ്റ്റാൻഡും പദ്ധതിയുടെ പ്രത്യേകതകളാണ്.
വൈദ്യുതി ഉപഭോഗം കുറയ്ക്കുക, ജലം പാഴാകുന്നത് തടയുക, പരിസ്ഥിതി സൗഹൃദമായ ശീതീകരണ സംവിധാനം ഒരുക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. വീടുകൾ, ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ, വാണിജ്യ കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ കഴിയും. തൃശ്ശൂർ മേഖലാ സ്കിൽ ഫെസ്റ്റിവലിന്റെ ഭാഗമായി വിദ്യാർഥികൾ നിർമ്മിച്ചതാണ് ഈ ആശയം
സഞ്ജീവ് ടി.എസ്., ശിവാനന്ദു കെ.പി., ശ്രീവിശാഖ് കെ.പി. എന്നിവർ ചേർന്നാണ് പദ്ധതി തയ്യാറാക്കിയത്. അധ്യാപകനായ റോഷലിന്റെ മാർഗനിർദേശത്തിലാണ് പദ്ധതി വികസിപ്പിച്ചത്.
ഊർജ്ജസംരക്ഷണവും ജലസംരക്ഷണവും ഒരുപോലെ ലക്ഷ്യമിടുന്ന ഈ നൂതന ആശയം സുസ്ഥിരമായ ഭാവിയിലേക്കുള്ള വിദ്യാർത്ഥികളുടെ മികച്ച ചുവടുവയ്പ്പാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

