സർവ്വീസിൽ നിന്ന് വിരമിക്കുന്നവർക്ക് ഇരിങ്ങാലക്കുട കെ.എസ്.ടി.എ ഉപജില്ല കമ്മിറ്റിയുടെ യാത്രയയപ്പ്

ഇരിങ്ങാലക്കുട : സർവ്വീസിൽ നിന്ന് വിരമിക്കുന്നവർക്ക് അദ്ധ്യാപക സംഘടനയായ ഇരിങ്ങാലക്കുട കെ.എസ്.ടി.എ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം വി.വി. ശശി യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. ഉപജില്ല പ്രസിഡൻ്റ് അനൂപ് ടി ആർ അധ്യക്ഷത വഹിച്ചു.

ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ. പ്രമോദ് അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. ജില്ല പ്രസിഡൻ്റ് ബി.സജീവ്, ജില്ല സെക്രട്ടറി കെ.എ നസീർ, ജില്ല ജോയിൻ്റ് സെക്രട്ടറി ടി എസ് സജിവൻ, ജില്ല എക്സിക്യൂട്ടീവ് അംഗം സി ഗീത, ജില്ല കമ്മിറ്റി പി.ജി.ഉല്ലാസ് , സുനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു.

continue reading below...

continue reading below..


ടി.വി.മദനമോഹനൻ, പി.വി ഉണ്ണികൃഷ്ണൻ, സി.കെ ബേബി, കെ ആർ വത്സലകുമാരി, കെ നന്ദകുമാർ, സി.പി.ഷീജ, കെ.ആർ. ശശികുമാർ, പി.വി.രമാദേവി, വിജയകുമാരി കെ.എം, സുധ ടി.ഡി, ശ്രീകല ടി.എസ്, സുഷമ പി, ഗീത ഡി എസ് എന്നിവർ മറുപടി പ്രസംഗം നടത്തി.

യോഗത്തിൽ ടി അനിൽകുമാർ സ്വാഗതവും ദീപ ആൻ്റണി നന്ദിയും പറഞ്ഞു. വിരമിക്കുന്ന അദ്ധ്യാപകർക്ക് ഉപഹാരങ്ങൾ നൽകി.

You cannot copy content of this page