മാപ്രാണം : മാപ്രാണം വാതിൽമാടം വെള്ളക്കെട്ട് ബാധിത മേഖലയിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ.ബിന്ദു സന്ദർശനം നടത്തി. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടനെ വെള്ളക്കെട്ട് പരിഹരിക്കാനും നടപടി കൾ സ്വീകരിക്കുന്നതിനും വാർഡ് കൗൺസിലർക്ക് നിർദ്ദേശം നൽകിയതായും തുടർന്ന് വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവന്നതായും മന്ത്രി പറഞ്ഞു.
കോളനിയിൽ എത്തിയ മന്ത്രി മുഴുവൻ വീടുകളിലും സന്ദർശനം നടത്തി ജനങ്ങളുമായി സംസാരിച്ച് പ്രശ്നങ്ങൾ നേരിൽ കേട്ടു. ഉന്നയിച്ച വിഷയങ്ങൾക്ക് പരിഹാരം കാണാമെന്ന ഉറപ്പോടെയാണ് മന്ത്രി ആർ. ബിന്ദു മടങ്ങിയത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive