ഇരിങ്ങാലക്കുട : മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. എറിയാട് സ്വദേശി അമ്പലത്ത് വീട്ടിൽ ഇബിനുൾ മുഹമ്മദ് (24), ചെന്ത്രാപ്പിന്നി സ്വദേശി കുടംപുളി വീട്ടിൽ നിഷിക് (32) എന്നിവരെ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നുള്ള വാഹന പരിശോധനയിൽ കോതകുളത്ത് വച്ച് വലപ്പാട് പോലീസിന്റെയും ജില്ലാ ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്ൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്.
പ്രതികളിൽ നിന്നും 2.51 ഗ്രാം എം.ഡി.എം.എ യും പ്രതികൾ സഞ്ചരിച്ച കാറിൽ നിന്നും എം.ഡി.എം.എ വിൽപ്പനയ്ക്കായി സൂക്ഷിച്ച കവറുകളും ഉപയോഗിക്കുന്ന ഫണലും കണ്ടെത്തിയിരുന്നു. പ്രതികൾ ബാംഗ്ലൂരിൽ നിന്നാണ് വില്പനയ്ക്കായി ലഹരിയിൽ വസ്തുക്കൾ കൊണ്ടു വന്നിരുന്നത് എന്ന് പോലീസ് പറഞ്ഞു.
പ്രതികളിൽ ഇബിനുൾ മുഹമ്മദ് 2022 വർഷത്തിൽ മതിലകം പോലീസ് സ്റ്റേഷൻ ഒരു അടിപിടി കേസിൽ ഉൾപെട്ടിട്ടുള്ളതാണ്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ രാജുവിന്റെ മേൽനോട്ടത്തിൽ വലപ്പാട് എസ് എച്ച് ഓ രമേശ് എസ് ഐ സദാശിവൻ എസ്ഐ സിനി , എസ സി പി ഓ പ്രബിൻ,മനോജ്, റഷീദ് സോഷി സിപിഒ സന്ദീപും DANSAF അംഗങ്ങളായ എസ് ഐ ജയകൃഷ്ണൻ, ഷൈൻ, സൂരജ് ദേവ് , ബിജു ഇയാനി, ബിജു, സോണി സിപിഒ ഷിന്റോ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive