കാറളം : കാറളം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ – വൊക്കേഷണൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ ‘സ്‌കിൽ എക്സ്പോ 2025’ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ സുധ ഭരതൻ എക്സ്പോ ഉദ്‌ഘാടനം ചെയ്തു.
പരിപാടിയിൽ പി.ടി.എ പ്രതിനിധികളും നാട്ടുകാരും സജീവപങ്കാളിത്തം കാഴ്ചവച്ചു. .വൊക്കേഷണൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായി തങ്ങൾ പഠിക്കുന്ന തൊഴിൽ മേഖലയുമായി ബന്ധപ്പെടുത്തി 4 എക്സിബിഷൻ സ്റ്റാളുകളിലായി വിദ്യാർഥികൾ സൗജന്യ സേവനങ്ങൾ നാട്ടുകാർക്കായി ഒരുക്കിയിരുന്നു.
ABHA, E-ശ്രം മുതലായ സൗജന്യ ഇ -സേവനങ്ങൾ, ac, ഫ്രിഡ്ജ് എന്നിവ കൃത്യമായി ഉപയോഗിച്ച് എങ്ങിനെ വൈദ്യുതി ഉപയോഗം വരുതിയിലാക്കാം , എഞ്ചിനീയറിംഗ് മേഖലയിലെ പുതിയ സാധ്യതകൾ പരിചയപ്പെടുത്തൽ , ജൈവ കീടനാശിനികൾ , വിത്തുകൾ , ഫലവൃക്ഷ തൈകൾ എന്നിവയുടെ സൗജന്യ വിതരണം ,സൗജന്യ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് ,ജൈവ കൃഷി രീതി പരിചയപ്പെടുത്തൽ , ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ , കൃത്യമായ ആന്റിബയോട്ടിക് ഉപായികരീതികൾ മുതലായ സേവനങ്ങൾ വിദ്യാർത്ഥികൾ സ്കൂളിൽ ഒരുക്കിയിരുന്നു.
എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഭക്ഷണ ശാല പരിപാടിയുടെ ഭാഗമായിരുന്നു. ഉച്ചക്ക് ശേഷം വിദ്യാർഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ സൗജന്യ സേവനങ്ങളുമായി എൺപതോളം വീടുകളും സന്ദർശിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

