നടവരമ്പ് : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖലയുടെ ആഭിമുഖ്യത്തിൽ നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻ്റഡറി സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. വൃക്ഷ തൈകൾ നടലും ഫോട്ടോ പ്രദർശനവും നടത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്നതിന് വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ ദിലീപ് ഉദ്ഘാടനം നിർവഹിച്ചു.
നടവരമ്പ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വി എച്ച് സി പ്രിൻസിപ്പാൾ ശ്രീ.കെ പി അനിൽ വൃക്ഷ തൈ നട്ടു. എഴുത്തുകാരനും ശാസ്ത്ര പ്രചാരകനുമായ റഷീദ് കാറളം ഫോട്ടോ പ്രദർശന ഉദ്ഘാടനം ചെയ്തു. എ കെ പി എ ഇരിങ്ങാലക്കുട മേഖലയിലെ അംഗങ്ങൾ എടുത്ത ചിത്രങ്ങളാണ് ഫോട്ടോ പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്.
എ.കെ. പി. എ മേഖല പ്രസിഡന്റ് എൻ.എസ്. പ്രസാദ് അധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണം നടത്തിയ എ.കെ.പി എ. സംസ്ഥാന പ്രസിഡൻ്റ് എ.സി ജോൺസൺ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും, ലഹരിക്കെതിരെ പ്രതിരോധം തീർക്കേണ്ട ആവശ്യകതയെയും കുറിച്ച് സംസാരിച്ചു. റഷീദ് കാറളം പരിസ്ഥിതി ദിന ദിനത്തിനോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു.
ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ എം വി ഉഷ, എൽപി വിഭാഗം എച്ച്.എം ജമുന പി എൻ, വാർഡ് മെമ്പർ മാത്യു പാറേക്കാടൻ, ഹയർ സെക്കൻഡറി വിഭാഗം അധ്യാപിക രാധ, പൂർവവിദ്യാർഥി സംഘടന വൈസ് പ്രസിഡന്റ് പ്രജീഷ് സീതേടത്ത്, ജില്ലാ സ്പോഴ്സ് ചെയർമാൻ ശ്രീ വേണു വെള്ളാങ്കലൂർ,ജില്ലാ കമ്മിറ്റി അംഗം സുരേഷ് കീഴുത്താണി, സ്റ്റാഫ് സെക്രട്ടറി സ്വപ്ന ഉദയകുമാർ, മേഖലാ ട്രഷറർ ആന്റു ടി സി,രാധാകൃഷ്ണൻ ദൃശ്യ എന്നിവർ പങ്കെടുത്തു. മേഖല സെക്രട്ടറി സജയൻ കാറളം നന്ദി പ്രാകാശിപ്പിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive