കാറളം : വിഎച്ച്എസ്എസ് കാറളം സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും അഗ്രികൾച്ചർ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രദീപ് ഫലവൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് സുനിൽ മാലാന്ത്ര അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് ആരോഗ്യ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി പരിസ്ഥിതിദിന സന്ദേശം നൽകി. എൻഎസ്എസ് വിദ്യാർത്ഥികൾക്ക് പിടിഎ ഭാരവാഹി സജീവൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇതോടൊപ്പം സമഗ്ര പച്ചക്കറി കൃഷി ഉദ്ഘാടന യജ്ഞം കൃഷി ഓഫീസർ അനഘ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പ്രിൻസിപ്പാൾ വീണ ജെ എസ് സ്വാഗതം ആശംസിച്ചു. ചടങ്ങിന് വാർഡ് മെമ്പർ ശശികുമാറും എം പി ടി എ പ്രസിഡന്റ് സുജാതയും ആശംസകൾ അറിയിച്ച് സംസാരിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മായാദേവി സി പി നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ മറ്റു അധ്യാപകർ, എൻഎസ്എസ് വോളന്റീയേഴ്‌സ്, അഗ്രികൾച്ചർ സ്റ്റുഡൻസ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive