കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ഇരിങ്ങാലക്കുട ബ്ലോക്ക് രാജ്യത്തിന്റെ എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്ത് നടന്ന മൂന്ന് യുദ്ധങ്ങളിലും പങ്കെടുത്ത 80 വയസ്സിന് മുകളിലുള്ള സീനിയർ അംഗങ്ങളായ രവീന്ദ്രനാഥ്, രാമകൃഷ്ണൻ, രാമൻകുട്ടി എന്നിവരെ കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ഇരിങ്ങാലക്കുട ബ്ലോക്ക് ആദരിച്ചു

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ഇരിങ്ങാലക്കുട ബ്ലോക്ക് രാജ്യത്തിൻറെ എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്ത് നടന്ന മൂന്ന് യുദ്ധങ്ങളിലും പങ്കെടുത്ത 80 വയസ്സിന് മുകളിലുള്ള സീനിയർ അംഗങ്ങളായ രവീന്ദ്രനാഥ്, രാമകൃഷ്ണൻ, രാമൻകുട്ടി എന്നിവരെ ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചു.

കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡണ്ട് ക്യാപ്റ്റൻ കെ സോമൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം ടി ജോർജ്ജ്, ജിജിമോൻ കെ റപ്പായി, സി കെ വത്സൻ, ഇ ടി സുരേന്ദ്രൻ, രമ കൃഷ്ണമൂർത്തി തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page