വികസന മുരടിപ്പിനെതിരെ ആളൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ മണ്ഡലം കോൺഗ്രസിന്റെ നേതൃത്വത്തിൽ ശനിയാഴ്ച ധർണ്ണ – ജില്ലയിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റ് എന്നുള്ളത് ‘പൈഡ് അവാർഡെന്നും’ കോൺഗ്രസ്

ഇരിങ്ങാലക്കുട : എൽ.ഡി.എഫ് ഭരിക്കുന്ന ആളൂർ ഗ്രാമപഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ ആളൂർ മണ്ഡലം കോൺഗ്രസിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 1 ശനിയാഴ്ച രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസിന്റെ മുന്നിൽ ധർണ്ണ സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സോമൻ ചിറ്റേത്ത് ഉദ്ഘാടനം നിർവഹിക്കും.

കഴിഞ്ഞ നാലു വർഷമായി ആളൂർ ഗ്രാമപഞ്ചായത്തിൽ യാതൊരു തരത്തിലുള്ള വികസന പദ്ധതികൾ നടപ്പിലാക്കിയിട്ടില്ലെന്നും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകൾ പ്രതിഫലിക്കുന്നുണ്ടെന്നും വാർത്താ സമ്മേളനത്തിൽ ആളൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബാബു തോമസ് ആരോപിച്ചു.

പഞ്ചായത്തിലെ റോഡുകൾ മോശം അവസ്ഥയിലാണ്, കൊട്ടിഘോഷിക്കപ്പെട്ട കുടിവെള്ള പദ്ധതി പോലും കഴിഞ്ഞ നാല് വർഷം കൊണ്ട് നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. എത്രയും പെട്ടെന്ന് പണി ആരംഭിക്കും എന്ന് പറഞ്ഞു പൊളിച്ച കല്ലേറ്റുംകരയിലെ മാർക്കറ്റ് ബിൽഡിംഗ് ഇതുവരെ പണി ആരംഭിച്ചിട്ടില്ല.

കൊമ്പാടിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാണെന്ന് പറഞ്ഞു കോടിക്കണക്കിന് രൂപ ചെലവാക്കി സ്ഥലം ഏറ്റെടുത്തെങ്കിലും അവിടെയും ഇതുവരെ പണി ആരംഭിച്ചിട്ടില്ല. ആളൂർ സെൻട്രലിലെ ട്രയാങ്കിൾ സൗന്ദര്യവൽകരണത്തിന് ഫണ്ട് അനുവദിക്കാം എന്ന് പറഞ്ഞിട്ടും അതിൽ ഇതുവരെ നടപടി ആയില്ല.

ഭരണത്തിലേറി നാലുവർഷം ആയിട്ടും ഒരു വികസന പദ്ധതി പോലും ആരംഭിച്ചിട്ടില്ല, ഇതിനിടയിലാണ് ജില്ലയിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റ് എന്ന ഒരു ചാരിറ്റബിൾ സംഘടനയുടെ അവാർഡ് ആളൂർ പഞ്ചായത്ത് പ്രസിഡണ്ടിന് ലഭിക്കുന്നത്. നാടുനീളെ ഫ്ലക്സ് വെച്ച് സർക്കാർ ഏജൻസി മികവിന്റെ പേരിൽ പഞ്ചായത്ത് പ്രസിഡണ്ടിന് കൊടുക്കുന്ന അവാർഡ് ആണെന്ന് തെറ്റിദ്ധാരണ വരുത്തുന്ന രീതിയിലാണ് ഭരണപക്ഷം പ്രചാരണം നടത്തുന്നത് എന്ന് ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. അവാർഡ് ദാന ചടങ്ങും കോൺഗ്രസ് അംഗങ്ങൾ ബഹിഷ്ക്കരിക്കുകയാന്നെന്നും ബാബു തോമസ് പറഞ്ഞു.


ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ആളൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബാബു തോമസ്, വാർഡ് 19 മെമ്പർ കൊച്ചുത്രേസ്യ ദേവസി, വാർഡ് 22 മെമ്പർ സുബിൻ കെ സെബാസ്റ്റ്യൻ, വാർഡ് 11 മെമ്പർ രാജു കെ വി, വാർഡ് 4 മെമ്പർ ഷണ്മുഖൻ പി സി, വാർഡ് 12 മെമ്പർ രേഖ സന്തോഷ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page