അങ്കണവാടി കുരുന്നുകളെ ഇനി സ്വാഗതം ചെയ്യുന്നത് അവരേറെ ഇഷ്ടപ്പെടുന്ന കാർട്ടൂൺ കഥാപാത്രങ്ങൾ

കാറളം : കാറളം ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് അങ്കണവാടിയിലെ കുരുന്നുകളെ ഇനി സ്വാഗതം ചെയ്യുന്നത് അവരേറെ ഇഷ്ടപ്പെടുന്ന കാർട്ടൂൺ കൂട്ടുകാരാണ്. കാറളം വിഎച്ച് എസ്. എസിയിലെ എൻ എസ്.എസ് വൊളണ്ടിയേഴ്സാണ് അങ്കണവാടിയുടെ ചുറ്റുമതിൽ വൃത്തിയാക്കി മനോഹരമായ കാർട്ടൂണുകളും മറ്റു ചിത്രങ്ങളും വരച്ചു നൽകിയത്.

കാറളം പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രദീപ് ചിത്രം അങ്കണവാടിയ്ക്ക് സമർപ്പിച്ചു. വാർഡ് മെമ്പർ ശശികുമാർ ടി. എസ് ,. പി.ടി.എ പ്രസിഡണ്ട് സന്തോഷ് കെ.എസ് , പ്രിൻസിപ്പാൾ പി.പി സജിത്ത്, അങ്കണവാടി ടീച്ചർ ഉഷ , എൻ എസ്.എസ് പ്രോഗ്രാം ഓഫീസർ വീണ , അദ്ധ്യാപകരായ ജിസ്സി നിജി , എൻ എസ്.എസ് വൊളണ്ടിയേഴ്സ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page