ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സിലെ രണ്ടാം വർഷ എൻ.എസ്.എസ് വൊളൻ്റിയേഴ്സ് “ട്രാക്ക് “എന്ന പേരിൽ ഒന്നാം വർഷ വൊളൻ്റിയേഴ്സിന് എൻ.എസ്.എസ് യൂണിറ്റിലേക്ക് സ്വാഗതമേകി.
എൻ എസ് എസ് വൊളൻ്റിയർ സെക്രട്ടറി ഡോൺ പോൾ, വൊളൻ്റിയർ ലീഡർ കാർത്തിക എം.ജി. എന്നിവർ സെമിനാർ അവതരിച്ചു. ലഹരിക്കെതിരെയുള്ള സന്ദേശം അടങ്ങിയ കാർഡുകളും, വിത്ത് പേനകളും നൽകിയാണ് രണ്ടാം വർഷ വൊളൻ്റിയേഴ്സ് നവാഗതരെ എൻ.എസ്.എസ് ലേക്ക് സ്വാഗതം ചെയ്തത്.
എന്താണ് എൻ എസ് എസ് എന്നും മനസ്സ് നന്നാവട്ടെ, വ്യക്തിത്വ വികസം സാമൂഹ്യ സേവനത്തിലൂടെ, ഞാനല്ല നിങ്ങളാണ് തുടങ്ങിയ ആശയങ്ങളും ക്യാമ്പ് അനുഭവങ്ങളും എൻ എസ് എസ് വ്യക്തിത്വത്തിൽ വരുത്തിയ മാറ്റങ്ങളും വിദ്യാർത്ഥികൾ പങ്കു വെച്ചു. എൻ എസ് എസ് ഗീതം, ക്ലാപ്പ് പ്രവർത്തനങ്ങൾ എന്നിവ പരിചയപ്പെടുത്തി.
വൊളൻ്റിയർമാരായ ഋതു നന്ദ പി.എസ് , ഗൗരി പി.എസ് , അൽവീന വർഗ്ഗീസ് ,ആദിൽ ഷാജു, ക്രിസ്റ്റി ബാബു ,മഹേശ്വർ , പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ,പ്രോഗ്രാം ഓഫീസർ ലസീദ എം.എ, അസിസ്റ്റൻ്റ് പി.ഒ. ഷമീൻ എസ് എൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com