ഗവ. എൽ.പി സ്കൂളിലെ കുട്ടികൾ ദൈവപരിപാലനഭവനത്തിലെ അന്തേവാസികളോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കാനെത്തി

ഇരിങ്ങാലക്കുട : ഗവ. എൽ.പി സ്കൂളിലെ കുട്ടികൾ ദൈവപരിപാലനഭവനത്തിലെ അന്തേവാസികളോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കാനെത്തി. കേക്കും പഴങ്ങളും ഗ്രോസറിയുമടക്കമുള്ള സമ്മാനങ്ങളുമായാണ് അവർ എത്തിയത്. കുട്ടികൾക്കൊപ്പം വയോധികരായ അന്തേവാസികൾ പാട്ടുപാടി ഡാൻസുകളിച്ചു.

continue reading below...

continue reading below..


ക്രിസ്മസ് ആഘോഷം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. എം.സി നിഷ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി.ബി അസീന, പി ടി എ പ്രസിഡണ്ട് വിൻസി എം.വി, ഗ്രിഗറി ബ്രദർ തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അദ്ധ്യാപകരും ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.

You cannot copy content of this page