ഋതു പരിസ്ഥിതി ചലച്ചിത്രമേളക്ക് മുന്നോടിയായി ഓലമെടയൽ മത്സരവും ഫ്ലാഷ് മോബും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഗ്രാമീണത്തനിമയുടെ ഗൃഹാതുരമായ ചാരുതകൾ ഉൾക്കൊണ്ട് ഇരിങ്ങാലക്കുട സെൻറ്.ജോസഫ്സ് (ഓട്ടോണമസ് ) കോളേജിൽ ഋതു പരിസ്ഥിതി ചലച്ചിത്രമേളയ്ക്കും കാർണിവലിനും തുടക്കം കുറിച്ചു. അധ്യാപക അനധ്യാപകർക്കായി കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം സംഘടിപ്പിച്ച ഓലമെടയൽ മത്സരത്തിൽ പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ബ്ലെസ്സി അടക്കം ഇരുപതോളം മത്സരാർത്ഥികൾ പങ്കെടുത്തു.

മിസ്സ്‌ ദിവ്യ കെ ടി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.മിസ് ദേവയാനി, മിസ്സ്‌ ബേബി എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. ഓലമെടയുന്നതിൽ വിദഗ്ദ്ധയായ കല്യാണിയമ്മ എന്ന മുത്തശ്ശി വിധികർത്താവായി എത്തി എന്നതും ഈ മത്സരത്തിൻ്റെ പ്രത്യേകതയായിരുന്നു. സുസ്ഥിരവികസന പ്രക്രിയയിൽ ഇത്തരം പ്രകൃതി വിഭവങ്ങളുടെ സാധ്യത വളരെ വലുതാണെന്ന് വകുപ്പ് മേധാവി മിസ് ജോമോൾ തോമസ് കൂട്ടിച്ചേർത്തു.

തുടർന്ന് ചലച്ചിത്ര മേളയുടെയും കാർണിവലിൻ്റെയും പ്രചാരണാർത്ഥം കോളേജിലെ ബിബിഎ വിദ്യാർത്ഥിനികൾ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ നടത്തിയ ഫ്ലാഷ് മോബും ഒപ്പുശേഖരണവും ശ്രദ്ധേയമായിരുന്നു.

26, 27, 28 തിയ്യതികളിൽ സെൻറ്.ജോസഫ്സ് കലാലയത്തിൽ അരങ്ങേറുന്ന ഋതു അന്താരാഷ്ട്ര പരിസ്ഥിതിചലച്ചിത്ര മേളയുടെ ആദ്യദിനമായ നാളെ ഫെസ്റ്റിവൽ ബുക്ക് റിലീസ് പ്രമുഖ കൂടിയാട്ടം ആചാര്യൻ വേണു ജി.നിർവ്വഹിക്കും. തുടർന്ന് കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ‘നാരിഴ’ എന്ന പേരിൽ ഫാഷൻ ഷോയും അരങ്ങേറും.പൂർണമായും കയർകൊണ്ട് നിർമ്മിച്ചെടുത്ത വസ്ത്രങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് നടക്കുന്ന ഫാഷൻ ഷോയുടെ ഉദ്ഘാടനം വിപിൻ നിർവ്വഹിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page