കാട്ടുങ്ങച്ചിറ : എസ്.എന്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ഈ വര്‍ഷത്തെ ലോക പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) കെ ബി ശോഭൻ ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സിൻല സി.ജി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
സ്കൂളിലെ ഫോറസ്ട്രി ക്ലബ്ബ് കോ. ഓർഡിനേറ്ററും സ്കൗട്ട് മാസ്റ്ററുമായ ഡോ. രാഗേഷ് എസ്.ആർ സ്വാഗതം പറഞ്ഞു. ഫോറസ്ട്രി ക്ലബ്ബ്, സ്കൗട്ട് ,എന്‍.എസ്.എസ് യൂണിറ്റുകളിലെ അംഗങ്ങളും എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ മറ്റ് വിദ്യാർത്ഥികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. പരിസ്ഥിതിദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിൽ വൃക്ഷത്തെകൾ നട്ടു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive