ഇരിങ്ങാലക്കുട : ബില്യൺ ബീസ് ഷെയർ ട്രേഡിങ് തട്ടിപ്പുമായി ബന്ധപ്പെട്ട് 55 പരാതികൾ സ്റ്റേഷനിൽ ലഭിച്ചതായി ഇരിങ്ങാലക്കുട പോലീസ്. എല്ലാ പരാതികളിലും കൂടി 102783000 (പത്ത് കോടി ഇരുപത്തി ഏഴ് ലക്ഷത്തി എൺപത്തി മൂവായിരം രൂപ) രൂപയുടെ തട്ടിപ്പ് നടത്തിയതായി ആണ് പരാതികളുടെ ഉള്ളടക്കം, ഇക്കാര്യത്തിന് വേണ്ടി 5 എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതിൽ ഒരു കേസ് അന്വേഷിക്കുന്നത് തൃശ്ശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ആണ്. ബാക്കി 4 കേസുകൾ അന്വേഷിക്കുന്നത് ഇരിങ്ങാലക്കുട ഡെപ്യൂട്ടി പോലീസ് സുപ്രണ്ടിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഇൻസ്പെക്ടർ ആണ്..
ബില്യൺ ബീസ് ഷെയർ ട്രേഡിങ് തട്ടിപ്പുമായി ബന്ധപ്പെട്ട പ്രതികൾ ബിബിൻ (35), കിഴക്കേവളപ്പിൽ വീട്, നടവരമ്പ്, ജൈത വിജയൻ (33 ), കിഴക്കേവളപ്പിൽ വീട്, നടവരമ്പ്, സുബിൻ, കിഴക്കേവളപ്പിൽ വീട്, നടവരമ്പ്, സജിത്ത്, ജനറൽ മാനേജർ, ബില്യൺ ബീസ്, ഇരിങ്ങാലക്കുട.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive