ഇരിങ്ങാലക്കുട : ‘ആശാവർക്കർമാർക്ക് നീതി നൽകൂ’ എന്ന മുദ്രാവാക്യമുയർത്തി സർക്കാർ അവഗണനക്കെതിരെ ആശാവർക്കർമാർക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് കോൺഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തീപ്പന്തം കൊളുത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എം.പി ജാക്സൺ ഉദ്‌ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് സി എസ് അബ്ദുൾ ഹഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, ബ്ലോക്ക് ഭാരവാഹികളായ ജോസഫ് ചാക്കോ, ആസാറുദ്ധീൻ കളക്കാട്ട്,, സുജ സഞ്ജീവ്കുമാർ,വിജയ ൻ ഇളയേടത്, അജോ ജോൺ, ഭരതൻ പൊന്തെകണ്ടത്, സതീഷ് പുളിയത്ത്, മണ്ഡലം ഭാരവാഹികളായ സിജു യോഹന്നാൻ, എ സി സുരേഷ്, കുര്യൻ ജോസഫ്, ജോസ് മാമ്പിളി, കൗൺസിലർമാരായ ജെയ്സൺ പാറെക്കാടൻ, ജസ്റ്റിൻ ജോൺ, ബിജു പോൾ,മിനി സണ്ണി, മിനി ജോസ് ചാക്കോളാ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലുക്കാരൻ, ജോമോൻ, വിനു ആന്റണി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive