
ഇരിങ്ങാലക്കുട : വിനോദമായി മാത്രം കാണേണ്ട ഒന്നല്ല സിനിമയെന്ന് തൃശ്ശൂർ ജില്ലാ സബ്- കളക്ടർ അഖിൽ വി മേനോൻ ഐഎഎസ്. വായന പോലെ തന്നെ കലാമൂല്യമുള്ള ചിത്രങ്ങൾക്ക് സമൂഹത്തെ ആഴത്തിൽ സ്വാധീനിക്കാനുള്ള കഴിവുണ്ടെന്നുളളത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 8 മുതൽ 14 വരെയായി ഇരിങ്ങാലക്കുട മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി നടക്കുന്ന ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ്സിൻ്റെ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ലാസ്സിക്കുകൾ കാണാനും ആസ്വാദനമൂല്യത്തെ ഉയർത്തുന്ന സിനിമകൾ കാണാനുമുള്ള അവസരങ്ങളാണ് ചലച്ചിത്ര മേളകൾ വഴി സൃഷ്ടിക്കപ്പെടുന്നതെന്നും ജില്ലാ സബ്- കളക്ടർ ചൂണ്ടിക്കാട്ടി . റോട്ടറി ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡണ്ട് മനീഷ് അരീക്കാട്ട് അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകനായ ബാലൻ അമ്പാടത്ത് ആദ്യ പാസ്സ് എറ്റുവാങ്ങി.
ഡെലിഗേറ്റ് ബാഗിൻ്റെ വിതരണോദ്ഘാടനം സെൻ്റ് ജോസഫ്സ് കോളേജ് യൂണിയൻ പ്രതിനിധി ആഞ്ജലീന് നൽകി കൊണ്ട് ഐടി വിദഗ്ധൻ ജീസ് ലാസ്സർ നിർവഹിച്ചു. സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻമാസ്റ്റർ സ്വാഗതവും സെക്രട്ടറി നവീൻ ഭഗീരഥൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive