നഗരസഭ കൗൺസിലറുടെ മകളുടെ വിവാഹ വേദിയിൽ വച്ച് വധുവും വരനും ചേർന്ന് ആർദ്രം പാലിയേറ്റിവ് കെയറിലേക്കായി സംഭാവന നൽകി

ഇരിങ്ങാലക്കുട : ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തി വരുന്ന പി.ആർ. ബാലൻ മാസ്റ്റർ സ്മാരക ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലെ ആർദ്രം പാലിയേറ്റിവ് കെയറിലേക്കായി വിവാഹ വേദിയിൽ വച്ച് വധുവും വരനും ചേർന്ന് സംഭാവന നൽകി.

continue reading below...

continue reading below..ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ ലേഖയുടേയും, വിരിപ്പേരി ഷാജന്റേയും മകളായ വധു സീതാലക്ഷമിയും വരൻ സനീഷ് എന്നിവരിൽനിന്നും ട്രസ്റ്റിന്റെ ഭാരവാഹികളായ ഉല്ലാസ് കളക്കാട്ട്, പ്രദീപ് മേനോൻ, കെ.കെ. ദാസൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ബി.രാജുമാസ്റ്റർ, കെ.ഡി. യദു എന്നിവർ ചേർന്ന് സംഭാവന സ്വീകരിച്ചത് . സീതാ ലക്ഷമിക്കും സനീഷിനും ഏവരും മംഗളങ്ങളറിയിച്ചു.

You cannot copy content of this page