മെയ് 2,3,4 തീയതികളിൽ ആഘോഷിക്കുന്ന താഴേക്കാട് വിശുദ്ധ കുരിശ് മുത്തപ്പന്‍റെ തിരുനാളിന് കൊടിയേറി

ഇരിങ്ങാലക്കുട : താഴേക്കാട് സെൻറ് സെബാസ്റ്റ്യൻ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയത്തിൽ മെയ് 2,3,4 തീയതികളിൽ ആഘോഷിക്കുന്ന വിശുദ്ധ കുരിശു മുത്തപ്പന്റെ തിരുനാളിന് കൊടിയേറി. രണ്ട് മൂന്ന് തീയതികളിൽ വിശുദ്ധ കുർബാന ആരാധന ലദീഞ്ഞ് നോവേന പള്ളി ചുറ്റിയുള്ള പ്രദക്ഷിണം വർണ്ണ മഴ എന്നിവ ഉണ്ടായിരിക്കും.

continue reading below...

continue reading below..


തിരുനാൾ ദിനമായ മെയ് 4 ന് രാവിലെ വിശുദ്ധ കുർബാന 10 30 ന് ആഘോഷമായ തിരുനാൾ കുർബാനക്ക് റവ . ഫ.വിൽസൺ മൂക്കനാംപറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും. റവ. ഫ. ആൽബിൻ പുന്നേലി പറമ്പിൽ തിരുനാൾ സന്ദേശം നൽകും. വൈകിട്ട് 4 30ന് വിശുദ്ധ കുർബാന തിരുനാൾ പ്രദക്ഷിണം തുടർന്ന് അമ്പലപ്പുഴ സാരഥിയുടെ സമം എന്ന് നാടകവും ഉണ്ടായിരിക്കും എന്ന് ഭാരവാഹികൾ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


വികാരി ആർച്ച് പ്രീസ്റ്റ് പ്രൊഫ ഡോ. ഫ. ലാസർ കുറ്റിക്കാടൻ, അസിസ്റ്റൻറ് വികാരി ഫ ടോണി പാറേക്കാടൻ, ജനറൽ കൺവീനർ ജോൺസൺ നേരെ പറമ്പിൽ, പ്രോഗ്രാം കൺവീനർ ജോജു, കൈക്കാരൻ ജേക്കബ് കുഴിവേലി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

You cannot copy content of this page