ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്കിന് മുന്നിൽ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധം മുൻ ജില്ലാ പ്രസിഡണ്ട് അഡ്വ കെ കെ അനീഷ്കുമാർ ഉദ്‌ഘാടനം ചെയ്തു. സിപിഎം തൃശൂർ ജില്ലാ ഘടകം പിരിച്ച് വിടുക, കെ രാധാകൃഷ്ണൻ എം പി രാജി വയ്ക്കുക, സഹകാരികൾക്ക് ഉടൻ പണം തിരിച്ച് നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് കരുവന്നൂർ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ ബി.ജെ.പി മണ്ഡലം കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു.
ബി ജെ പി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറിമാരായ കൃപേഷ് ചെമ്മണ്ട, കെ പി ഉണ്ണികൃഷ്ണൻ, ജില്ല വൈസ് പ്രസിഡണ്ട് പി എസ് അനിൽകുമാർ, സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം,ജില്ലാ സെക്രട്ടറിമാരായ ശ്യാംജി മാടത്തിങ്കൽ, അജീഷ് പൈക്കാട്ട്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി സി രമേഷ്, മീഡിയ സെൽ ജില്ലാ കൺവീനർ ശ്രീജേഷ്, എം വി സുരേഷ് എന്നിവർ സംസാരിച്ചു.
മണ്ഡലം ഭാരവാഹികളായ ജോജൻ കൊല്ലാട്ടിൽ,അമ്പിളി ജയൻ, അജയൻ തറയിൽ, ടി കെഷാജു,ടൗൺ, പൊറത്തിശ്ശേരി ഏരിയ പ്രസിഡണ്ടുമാരായ ലിഷോൺ ജോസ്, സൂരജ് കടുങ്ങാടൻ,മായ അജയൻ, വിജയകുമാരി അനിലൻ,സരിത സുഭാഷ്,റീജ സന്തോഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive