ഷുഹൈബ് രക്തസാക്ഷിത്വ ദിനം ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു

ഇരിങ്ങാലക്കുട : ഷുഹൈബ് രക്തസാക്ഷിത്വ ദിനം ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ രക്തസാക്ഷിത്വ സദസ്സ് ഉദ്ഘാടനം ചെയ്തു. ടൗൺ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ജോമോൻ മണാത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അസ്റുദീൻ കളക്കാട്ട് അനുസ്മരണ പ്രഭാഷണം നടത്തി.

യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് സനൽ കല്ലൂക്കാരൻ, മുൻ നിയോജക പ്രസിഡണ്ട് സുബീഷ് കാക്കനാടൻ, മുൻ മണ്ഡലം പ്രസിഡണ്ട് ശ്രീരാം ജയപാലൻ, മുനിസിപ്പൽ കൗൺസിലർ ബിജു പോൾ അക്കരക്കാരൻ, സാഹിത്ത്യകാരനായ അരുൺ ഗാന്ധിഗ്രാം, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി വിനു ആന്റണി തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.

കെഎസ്‌യു ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് ഗിഫ്റ്റ്സൺ ബിജു സ്വാഗതവും, യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി അസ്കർ സുലൈമാൻ നന്ദിയും പറഞ്ഞു.

You cannot copy content of this page