സോളാർ സബ്സിഡിക്ക് അപേക്ഷിക്കുന്നതിന് ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ സൗജന്യ സ്പോട്ട് രജിസ്ട്രേഷൻ

ഇരിങ്ങാലക്കുട : സോളാർ സബ്സിഡിക്ക് അപേക്ഷിക്കുന്നതിന് ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ സൗജന്യ സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നു. ഫെബ്രുവരി14 ബുധനാഴ്ച ഇരിങ്ങാലക്കുട നഗരസഭ ഓഫീസിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെയാണ് സ്പോട്ട് രജിസ്ട്രേഷൻ

ബാറ്ററി ഇല്ലാതെ പ്രവർത്തിക്കുന്ന സോളാർ ഓൺ ഗ്രിഡ് പദ്ധതികളുടെ സബ്സിഡിക്ക് ഇപ്പോൾ അപേക്ഷിക്കാം. രാത്രിയും പകലും എ സി, മോട്ടോർ, ഫ്രിഡ്ജ്, വൈദ്യുത വാഹനങ്ങൾ, ഇൻഡക്ഷൻ കുക്കർ തുടങ്ങിയ എല്ലാ ഉപകരണങ്ങളും സൗജന്യമായി ഉപയോഗിച്ച് വൈദ്യുതി ബില്ല് ഒഴിവാക്കാൻ ഇതുവഴി സാധിക്കുന്നു. മഴക്കാലത്തും പ്രവർത്തിക്കുന്ന ഈ നൂതന പദ്ധതികൾക്ക് സബ്സിഡി കഴിഞ്ഞുള്ള തുക നൽകിയാൽ മതി.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9072449789 9946448576 Whatsapp wa.me/919072449789. ഇലട്രിസിറ്റി ബില്ലിന്റെ കോപ്പിയും ആധാർ കാർഡ് കോപ്പിയും വരുന്നവർ കൈയിൽ കരുതണം

You cannot copy content of this page