ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി.ആർ.സി യുടെ സംയുക്ത ഡയറിയുടെ പ്രകാശനം നടത്തി. സീനിയർ പത്രപ്രവർത്തകൻ വി.ആർ സുകുമാരൻ ‘വിസ്മയം’എന്ന ഡയറി പ്രകാശനം ചെയ്തു. ഗവൺമെന്റ് എൽ പി സ്കൂൾ പ്രധാന അധ്യാപിക പി എ അസീന പുസ്തകം ഏറ്റുവാങ്ങി.
രമ്യതോമസ് , ജിജി എന്നിവർ സംസാരിച്ചു. ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾ തയ്യാറാക്കിയ ഡയറികൾ ഉൾപ്പെടുത്തിയാണ് പുസ്തകം തയ്യാറാക്കിയത്. ബി പി സി കെ ആർ സത്യപാലൻ ചടങ്ങിന് സ്വാഗതം പറഞ്ഞു.
സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി.ആർ.സി യുടെ സംയുക്ത ഡയറിയുടെ പ്രകാശനം നടത്തി
