വേണുജിയുടെ ‘മുദ്ര’ക്ക് ചന്തേര സ്‌മാരക ഗവേഷണ പുരസ്ക്കാരം ഗോവ ഗവർണ്ണർ അഡ്വ. പി.എസ്. ശ്രീധരൻപിളള സമ്മാനിച്ചു

ഇരിങ്ങാലക്കുട : വേണുജി രചിച്ച ‘മുദ്ര’ കേരളീയ ന്യത്യനാട്യകലകളിൽ എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പതിപ്പിന് പ്രഥമ ചന്തേര സ്‌മാരക ഗവേഷണ പുരസ്ക്കാരം ഗോവ ഗവർണ്ണർ അഡ്വ. പി.എസ്. ശ്രീധരൻപിളള ഗ്രന്ഥകർത്താവിന് സമ്മാനിച്ചു. സെൻട്രൽ അഴിക്കോട്ട് സംഘവഴക്ക ഗവേഷണ പീഠത്തിൻറെ അരങ്ങിൽ മൂന്നു ദിവസം നീണ്ടുനിന്ന കലോത്സവത്തിൻ്റെ സമാപനത്തോടനുബന്ധിച്ചാണ് കഴിഞ്ഞ ദിവസം ഈ അവാർഡ് സമ്മാനിച്ചത്.

ഉണ്ണി കാനായി രൂപകല്‌പന ചെയ്ത പുരസ്ക്കാര ശിൽപ്പവും 35,000/- രൂപയുമാണ് പുരസ്ക്കാരമായിട്ട് നൽകിയത്. വേണുജിക്ക് പുറമെ മാധ്യമ പുരസ്‌കാരം ഏഷ്യനെറ്റ് ന്യൂസ് എഡിറ്റർ രജനി വാര്യാർക്കാണ് നൽകിയത്. കേന്ദ്ര സർവ്വകലശാല വൈസ് ചാൻസലർ ഡോ. കെ. സി. ബൈജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഡോ. അതിയ നല്ലൂർ സൂര്യകുമാർ (ഭാരതിയാർ സർവ്വ കലശാല), കൂറുമാത്തൂർ സതീഷ് നമ്പൂതിരിപ്പാട് (കേന്ദ്ര വാർത്താവിതരണ പ്രക്ഷേ പണ മന്ത്രാലയം), ഡോ. സതീഷ് കുമാർ (അന്തരീക്ഷ പഠന ശാസ്ത്രജ്ഞൻ), ഡോ. വിജയരാഘവൻ (കേന്ദ്ര സോംഗ് ആൻ്റ് ഡ്രാമ ഡിവിഷൻ മുൻ ഡയറക്ടർ), അരുൺ ലക്ഷ്‌മൺ (ഇൻഡോ-ഏഷ്യൻ ന്യൂസ് സർവ്വീസ് അസോസിയേറ്റ് എഡിറ്റർ), ഡോ. സജീവൻ അഴിക്കോട് (സംഘവഴക്ക ഗവേഷണ പീഠം ഡയറക്‌ടർ) എന്നിവർ സംസാരിച്ചു.

You cannot copy content of this page