പൂമംഗലം : പൂമംഗലം ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി ഗുണഭോക്താകള്‍ക്ക് കട്ടില്‍ വിതരണം എന്ന പദ്ധതിയുടെ രണ്ടാംഘട്ട വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് കെ.എസ്. തമ്പി നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മൂന്നാം വാര്‍ഡ് മെമ്പര്‍ ജയരാജ്.കെ.എന്‍ അശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. വിവിധ അങ്കണവാടി ടീച്ചർമാർ, ഹെല്‍പ്പര്‍മാര്‍ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കാര്‍ത്ത്യായനി സ്വാഗതവും അംഗന്‍വാടി ടീച്ചര്‍ രാജി. വി.പി നന്ദിയും പറഞ്ഞു.