തുടർച്ചയായി 14 മണിക്കൂറിലധികം സോപാന സംഗീതം ആലപിച്ചുകൊണ്ട് സലീഷ് നനദുർഗ യൂണിവേഴ്സൽ വേൾഡ് റെക്കോർഡ് നേട്ടത്തിലേക്ക് – ശ്രീ കൂടൽമാണിക്യം സായാഹ്നകൂട്ടായ്മ ‘സോപാനധ്വനി 2024 ‘ ഫെബ്രുവരി 11 ന് രാവിലെ 5 മുതൽ കിഴക്കേ നടയിലെ വേദിയിൽ

ഇരിങ്ങാലക്കുട : തുടർച്ചയായി 14 മണിക്കൂറിലധികം സോപാന സംഗീതം ആലപിച്ചുകൊണ്ട് സലീഷ് നനദുർഗ യൂണിവേഴ്സൽ വേൾഡ് റെക്കോർഡ് നേട്ടത്തിലേക്ക് – ശ്രീ കൂടൽമാണിക്യം സായാഹ്നകൂട്ടായ്മ ‘സോപാനധ്വനി 2024 ‘ ഫെബ്രുവരി 11 ന് രാവിലെ 5 മുതൽ കിഴക്കേ നടയിലെ വേദിയിൽ സംഘടിപ്പിക്കും.

സംഗീത സംവിധായകൻ വിദ്യാധരൻ മാഷുടെ അധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം അന്ന് വൈകുന്നേരം നടക്കും. സമ്മേളനത്തിൽ സർട്ടിഫിക്കറ്റ് കൈമാറ്റം നടക്കും.

റെക്കോർഡ് ശ്രമത്തിനായി സംഘടിപ്പിക്കുന്ന പരിപാടിക്കായി കൂടൽമാണിക്യം കിഴക്കേ നടയിൽ പ്രത്യേക സജീകരണങ്ങളോടുകൂടിയ വേദിയുടെ നിർമ്മാണം ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന പത്രസമ്മേളനത്തിൽ സലീഷ് നനദുർക്കൊപ്പം ശ്രീ കൂടൽമാണിക്യം സായന്ന കൂട്ടായ്മ പ്രവർത്തകരായ അരുൺകുമാർ, നിർമ്മൽ രവീന്ദ്രൻ, സുമേഷ് കെ നായർ, സാനു, ശ്രീജിത്ത് പിള്ള എന്നിവർ പങ്കെടുത്തു.

You cannot copy content of this page