“ഡ്രീം വി.എച്ച്.എസ്.ഇ” സ്വാഗത സെമിനാറുമായി നവാഗതരെ വരവേറ്റ് ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് വി എച്ച് എസ് ഇ വിഭാഗം കരിയർ ഗൈഡൻസ് & കൗൺസലിങ്ങ് സെല്ലിൻ്റെയും നാഷണൽ സർവ്വീസ് സ്കീമിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കുമായി വി.എച്ച്.എസ്.യിലെ എൻ.എസ്.ക്യു.എഫ് കോഴ്സുകളെ പരിചയപ്പെടുത്തുന്ന സ്വാഗത സെമിനാർ “ഡ്രീം വി എച്ച് എസ് ഇ ” എന്ന പരിപാടി നടത്തി.

പി.ടി.എ പ്രസിഡൻ്റ് ബിനോയ് വി.ആർ അദ്ധ്യക്ഷത വഹിച്ചു. സെമിനാറിന് സ്കൂൾ പ്രധാന അദ്ധ്യാപിക ലത ടി.കെ അക്ഷര ദീപം തെളിയിച്ച് തുടക്കം കുറിച്ചു.

വി എച്ച് എസ് ഇ അദ്ധ്യാപകനായ സന്തോഷ് ടി ബി സ്വാഗതവും പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ ആമുഖ പ്രഭാഷണവും സ്റ്റാഫ് സെക്രട്ടറി ബിന്ദു വി.വി നന്ദിയും രേഖപ്പെടുത്തി.

എൻ.എസ്.ക്യു.എഫ് കോഴ്സുകളായ വെബ് ഡെവലപ്പറിനെ കുറിച്ച് നിസ കെ എസും, ഡയറി ഫാർമർ കോഴ്സിനെ കുറിച്ചും നാഷണൽ സർവ്വീസ് സ്കീമിൻ്റെ പ്രവർത്തനങ്ങളെ കുറിച്ചും പ്രോഗ്രാം ഓഫീസർ കൂടിയായ ലസീദ എംഎയും ക്ലാസ്സ് നൽകി.

പി.ടി.എ എക്സിക്യൂട്ടീവ് അംഗം സൗമ്യ സാജൻ, അദ്ധ്യാപകരായ സൂരജ് ശങ്കർ എൻ ആർ, സജിത് ടി.ജി, ഷിബിന , ഡോ. ഹെൽമ, ഡോ. ജിദ എം.ഡി , ഷമീർ എസ് എൻ, സജീവ് ബി.പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page