നേത്രപരിശോധന – തിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : താണിശ്ശേരി തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജ് നാഷണൽ സർവ്വീസ് സ്കിം യൂണിറ്റും മലക്കപ്പാറ ജനമൈത്രീ പോലീസും തൃശ്ശൂർ ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്രപരിശോധന – തിമിരനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

മലക്കപ്പാറ ജനമൈത്രീ പോലീസ് സ്റ്റേഷനിൽ നടന്ന നേത്രപരിശോധന ക്യാമ്പിൻ്റെ ഉദ്ഘാടനം സർക്കിൾ ഇൻസ്പെക്ടർ സജിഷ് എച്ച്.എൽ നിർവ്വഹിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ രതീഷ് വി, ശ്യാം സി. ആർ, എസ്.ഐ. സുമേഷ്, സി.പി ഒ. പ്രദീപ് പി.ഡി., ഡി.വി.ആർ എ . എസ്.ഐ. ഷാജു, പി.ആർ.ഒ റിനീഷ് എം. ആർ. , ഓപ്ടിമിട്രിസ്റ്റ്മാരായ കൃഷ്ണകുമാർ വി, അശ്വതി സി.ടി, ഗ്ലീബി പി.ജി., ഹരിത ആർ നായർ, ഷാജി, സോഷ്യൽ വർക്കർ മില ടി.സി., എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. സിസ്റ്റർ റോസ് ആൻ്റോ, എൻ.എസ്. എസ്. വളണ്ടിയേഴ്സ് എന്നിവർ സംസാരിച്ചു.

You cannot copy content of this page