ഗവ. മോഡൽ ബോയ്സ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാഘോഷം

ഇരിങ്ങാലക്കുട : കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് തൃശ്ശൂർ ജില്ല ഓഫീസിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എൻവിയോൺമെന്റ് എൻജിനീയർ ദിനേശ് കെ എസ് നിർവ്വഹിച്ചു.

തുടർന്ന് പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം ദുരുപയോഗം, തുടങ്ങി യ കാര്യങ്ങൾ പ്രതിപാദിക്കുന്ന വീഡിയോ പ്രദർശനം നടത്തി. പ്രധാന അധ്യാപിക ലത ടി കെ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡൻ്റ് ഭക്തവത്സലൻ അദ്ധ്യക്ഷനായ ചടങ്ങിൽ സൗമ്യ. എ എസ്, ആശംസകൾ അറിയിച്ചു അഭയ് സുനിൽ നന്ദി പറഞ്ഞു. തുടർന്ന് ഫലവൃഷ തൈകൾ നടൽ , പോസ്റ്റർ നിർമ്മാണം, തുടങ്ങിയ വിവിധ പരിപാടികളോടെ ആചരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page