പുല്ലൂർ : ലോക പരിസ്ഥിതി ദിനത്തിൽ പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിനു ഇരട്ടി മധുരമെന്നോണം പരിസ്ഥിതി മിത്ര അവാർഡ് ലഭിച്ചു. സംസ്ഥാന തലത്തിൽ അമ്പത് ബെഡിനു മുകളിലുള്ള ആശുപത്രികളുടെ കാറ്റഗറിയിൽ ഉൾപെട്ട 21792 സ്ഥാപനങ്ങളോട് മത്സരിച്ചാണ് മിഷൻ ആശുപത്രി പരിസ്ഥിതി മിത്ര അവാർഡ് മൂന്നാം സ്ഥാനത്തിനു അർഹമായത്.
ബയോ മെഡിക്കൽ മാലിന്യങ്ങളും മറ്റു ജൈവ അജൈവ മാലിന്യങ്ങളും ശാസ്ത്രീയമായി കൈകാര്യം ചെയ്യുകയും സംസ്കരിക്കുകയും ചെയ്യുന്നതിലെ മികവിനെ ആസ്പദമാക്കിയാണ് ഈ അവാർഡ് സംസ്ഥാനതലത്തിൽ നൽകുന്നത്. പാലക്കാട് നടന്ന ചടങ്ങിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഫ്ലോറി സി എസ് എസ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ വിൻസി സി എസ് എസ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive