
ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ കൂട്ടുക്കാരൻ ഗൂപ്പ് , എസ് സി എം എസ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷനുകളുടെ സംയുക്താഭിമുഖ്യത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ബോധവൽക്കരണത്തിന്റെ ഭാഗമായി ആയിരത്തിലധികം പേരെ പങ്കെടുപ്പിച്ചുകൊണ്ട് ഫസ്റ്റ് എയ്ഡ് ബോധവത്ക്കരണ ക്ലാസ് നടത്തി. ഇരിങ്ങാലക്കുട ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ കെ. എസ്. ഡിബിൻ ക്ലാസ് നയിച്ചു.
തോമസ് സ്വാഗതം പറഞ്ഞ ക്ലാസിൽ സ്കൂൾ പ്രിൻസിപ്പൽ പി. എൻ. ഗോപകുമാർ, ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ ലഞ്ജിഷ് എന്നിവരോടൊപ്പം ശാന്തിനികേതനിലെ തന്നെ വിദ്യാർത്ഥികളും മാനേജ്മെന്റ് അംഗങ്ങളും, പി. ടി. എ പ്രതിനിധികളും, അദ്ധ്യാപകരും അനദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.
ഏകദേശം രണ്ടു മണിക്കൂറോളം നീണ്ടുനിന്ന ക്ലാസ്സിൽ Extinguisher – ഡെമോൺസ്‌ട്രേഷൻ , സി പി ആർ , ചെക്കിങ് , സ്നാക്സ് ബിറ്റ്സ് എന്നിവ സംഭവിച്ചാൽ ചെയ്യേണ്ട ഫസ്റ്റ് എയ്ഡ്, നദികളിലോ തടാകങ്ങളിലോ കാൽ വഴുതി വീണാൽ ചെയ്യേണ്ട മുൻകരുതലുകൾ , വൈദ്യുതാഘാതം ഏറ്റാൽ കൊടുക്കേണ്ട ഫസ്റ്റ് എയ്ഡ് എല്ലാം വിശദമായി തന്നെ പറഞ്ഞു.. ക്ലാസിനു ശേഷം കുട്ടികളുടെ സംശയങ്ങൾക്കുള്ള മറുപടികൾ നൽകുകയും, ആദം ക്ലാസ്സിനെ കുറിച്ചുള്ള ഫീഡ്ബാക് പറയുകയും ചെയ്തു..കുമാരി. അതുല്യ അനിൽ നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive