ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വം സംഗമേശ്വര ആയുർവേദ ഗ്രാമത്തിന്റെ നേതൃത്വത്തിൽ ആയുർവേദ ചികിത്സാലയത്തിൽ ശനിയാഴ്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി ക്യാമ്പ് ഉദ്ഘാടനം ചെയ്തു ദേവസ്വം ഭരണസമിതി അംഗം അഡ്വ. അജയ്കുമാർ അധ്യക്ഷത വഹിച്ചു.
ആയുർവേദ ചികിത്സാ കേന്ദ്രം ഡയറക്ടർ ഡോ. കേസരി മേനോൻ, പ്രൊഫ/ ഡോ. എം.പി പ്രവീൺ, ഡോ രാധാമണി, ഡോ കെ ലക്ഷ്മി ഡോക്ടർ ഭോനാ ബാലകൃഷ്ണൻ, ഡോ നീരജ ശ്യാം, ഡോ വിഷ്ണു കെ എൽ എന്നിവർ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു. ചികിത്സകൾ നിശ്ചയിച്ചു ക്യാമ്പിൽ നൂറോളം രോഗികൾക്ക് സൗജന്യ ആയുർവേദ ഔഷധങ്ങൾ വിതരണം ചെയ്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive