ഇരിങ്ങാലക്കുട : ഗവ. എൽ പി സ്കൂളിൽ പ്രീ പ്രൈമറി കുട്ടികൾക്കായുള്ള BaLA (ബിൽഡിംഗ് ആസ് ലേർണിംഗ് എയ്ഡ്), കഥോത്സവം എന്നിവയുടെ സംയുക്തമായ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ നിർവ്വഹിച്ചു.
ആർഷഭാരതത്തിൽ ഗുരുകുല സമ്പ്രദായം മുതൽ തന്നെ കഥകളിലൂടെ ബോധനരീതി നിലനിന്നിരുന്നുവെന്നും ആശയഗ്രഹണത്തിൽ ഈ രീതി ഏറെ പ്രസക്തമാണെന്നും ചെയർപേഴ്സൺ പറഞ്ഞു. യോഗത്തിൽ വാർഡ് കൗൺസിലർ ഓ എസ് അവിനാഷ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എ ഈ ഓ ഡോ. എം.സി നിഷ, ബി പി സി കെ ആർ സത്യപാലൻ, ടൗൺ ലൈബ്രറി ആൻഡ് റീഡിംഗ് റൂം സെക്രട്ടറി ചന്ദ്രശേഖരൻ , പ്രീ പ്രൈമറി ടീച്ചർ പി ഡി ഡിനു തുടങ്ങിയവർ സംസാരിച്ചു.
വായനാപക്ഷാചരണത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ വിജയികൾക്കും എൽ.എസ്.എസ് വിജയികൾക്കും പുരസ്കാര വിതരണം, ‘അക്ഷരപുണ്യം’ എന്ന സാഹിത്യ ആൽബം പ്രകാശനം, കുട്ടികളുടെയും രക്ഷിതാക്കളുടെയും ടീച്ചറുടെയും കഥാവതരണം തുടങ്ങിയവയും നടന്നു. ഹെഡ്മിസ്ട്രസ് പി ബി അസീന സ്വാഗതവും പി ടി എ പ്രസിഡൻറ് കാർത്തിക വിപിൻ നന്ദിയും പറഞ്ഞു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O