ഠാണ – ചന്തക്കുന്ന് വികസനം, 45.03 കോടിയുടെ പുതുക്കിയ ഭരണാനുമതിയായി: സ്ഥലമേറ്റെടുക്കൽ എത്രയും പെട്ടെന്ന് പൂർത്തിയാക്കി നിർമ്മാണപ്രവൃത്തി ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ – ഷൊറണൂർ റോഡിൽ ഠാണ – ചന്തക്കുന്ന് ജംക്ഷൻ വികസനത്തിന് 45.03 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ആയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. പുതുക്കിയ ഭരണാനുമതി ആയതോടെ സ്ഥലമേറ്റെടുക്കൽ എത്രയും പെട്ടെന്ന് പൂർത്തിയാക്കി നിർമ്മാണപ്രവൃത്തി ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

ഠാണ – ചന്തക്കുന്ന് ജംക്ഷൻ വികസനത്തിന് നേരത്തെ 32 കോടി രൂപയുടെ ഭരണാനുമതി ആയിരുന്നു. ഭൂമിയേറ്റെടുക്കൽ ചെലവടക്കം വരുമ്പോൾ നിർമാണച്ചെലവ് വർദ്ധിക്കുമെന്നത് പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. തുടർന്നാണ് പുതുക്കിയ തുകയുടെ ഭരണാനുമതി നേടിയെടുത്തത്. റവന്യൂ – പൊതുമരാമത്ത് വകുപ്പുകളെ ഏകോപിപ്പിച്ച് പദ്ധതി യാഥാർഥ്യമാക്കാൻ നടത്തുന്ന മുന്നൊരുക്കങ്ങളിൽ ഇരിങ്ങാലക്കുട മണ്ഡലത്തിന് എൽഡിഎഫ് സർക്കാർ നൽകുന്ന പിന്തുണയാണ് വർദ്ധിപ്പിച്ച തുകയ്ക്കുള്ള ഭരണാനുമതിയെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

continue reading below...

continue reading below..


പദ്ധതി പ്രദേശത്ത്‌ വീടും സ്ഥലവും സ്ഥാപനങ്ങളും ജീവനോപാധിയും പൂര്‍ണ്ണമായി നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജിന് അർഹരായവർക്കുള്ള ഹിയറിംഗ് നടപടികൾ ഇതിനകം പൂർത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായ 11 (1) ഗസറ്റ്‌ വിജ്ഞാപനവും പുറത്തിറക്കി. ഭൂമിയുടെ സര്‍വ്വെ നടപടികളും പൂർത്തീകരിച്ചു.

സംസ്ഥാനപാതയില്‍ കൊടുങ്ങല്ലൂര്‍ – ഷൊര്‍ണൂര്‍ റോഡില്‍ ചന്തക്കുന്ന് മുതല്‍ പൂതംകുളം വരെയുള്ള ഭാഗമാണ്‌ വീതി കൂട്ടുന്നത്. മുകുന്ദപുരം താലൂക്കിലെ ഇരിങ്ങാലക്കുട, മനവലശ്ശേരി വില്ലേജുകളില്‍ പെട്ട 0.7190 ഹെക്ടര്‍ ഭൂമിയാണ് ഠാണ – ചന്തക്കുന്ന് ജംഗ്ഷന്‍ വികസനത്തിനായി ഏറ്റെടുക്കുന്നത്.


ഇരിങ്ങാലക്കുട ടൗണിന്റെയും അനുബന്ധ പ്രദേശങ്ങളുടെയും വ്യാപാര-വാണിജ്യ-സാംസ്‌കാരിക മേഖലകളുടെ വളര്‍ച്ചക്ക് പദ്ധതി ആക്കംകൂട്ടും. കാലാകാലങ്ങളായി പ്രദേശത്തുകാര്‍ അനുഭവിക്കുന്ന യാത്രാക്ലേശത്തിനും വികസനമാന്ദ്യത്തിനും ഇത് ശാശ്വത പരിഹാരമാകും.

ഠാണ – ചന്തക്കുന്ന് ജംക്ഷൻ: വികസന നാൾവഴികൾ

  • 2021 ഡിസംബർ:
    മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ ശക്തമായ ഇടപെടലുകളെ തുടർന്ന് ഭരണാനുമതി ലഭിച്ച പ്രവൃത്തിയുടെ പ്രാരംഭപ്രവർത്തനങ്ങൾ റവന്യൂ – പൊതുമരാമത്ത് വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ആരംഭിച്ചു.
  • 2022 മാർച്ച് 15:
    സ്ഥലമേറ്റെടുപ്പ് ആവശ്യമായ പ്രവൃത്തിക്ക് വേണ്ട നിയമനടപടികൾ സൂക്ഷ്മതയോടെ പൂർത്തിയാക്കി സാമൂഹികാഘാത പഠനമാരംഭിച്ചു.
  • 2022 ഏപ്രിൽ 23:
    സാമൂഹികാഘാത പഠന റിപ്പോർട്ട് കളക്ടർക്ക് സമർപ്പിച്ചതിൻ്റെ വെളിച്ചത്തിൽ പദ്ധതി ബാധിതരുമായി മന്ത്രി ആർ ബിന്ദു ചർച്ച നടത്തി.

2022 ജൂൺ 6:
സാമൂഹികാഘാത പഠന റിപ്പോർട്ട് വിലയിരുത്താൻ ഏഴംഗ വിദഗ്ധസമിതിക്ക് കളക്ടർ കൈമാറി.

  • 2022 ജൂൺ 21:
    ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിറങ്ങി.
  • 2023 ജനുവരി 15:
    പൊളിക്കേണ്ടിവരുന്ന കെട്ടിടങ്ങളുടെ മൂല്യനിർണ്ണയം പൊതുമരാമത്ത് കെട്ടിടവിഭാഗം ആരംഭിച്ചു.
  • 2023 ജൂലൈ 1:
    വി​ക​സ​ന​ത്തി​ന്​ ഭൂ​മി ഏ​റ്റെ​ടു​ക്കു​മ്പോ​ൾ തൊ​ഴി​ലും തൊ​ഴി​ലി​ട​ങ്ങ​ളും ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കു​ള്ള പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചു.
  • 2023 ജൂലൈ 22:
    ഭൂമിയേറ്റെടുക്കൽ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ മന്ത്രി ആർ. ബിന്ദുവിൻ്റെ അധ്യക്ഷതയിൽ കളക്ടറുടെ കൂടി സാന്നിധ്യത്തിൽ രാമനിലയത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം.
  • 2023 ഓഗസ്റ്റ് 5:
    പദ്ധതിയുടെ പുതുക്കിയ ബി.വി.ആർ നിർവ്വഹണ ഉദ്യോഗസ്ഥർ കളക്ടർക്ക് സമർപ്പിച്ചു.

തുടർന്ന്,

  • 12 കോടിയോളം രൂപ കൂടുതലായി ചിലവ് വരുന്ന BVR കളക്ടർ അംഗീകരിച്ച് നിർമ്മാണ നിർവ്വഹണം നടത്തുന്ന പൊതുമരാമത്ത് വകുപ്പിന് സമർപ്പിച്ചു.
  • 2023 നവംബർ 21:
    45.03 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews

You cannot copy content of this page