ഇരിങ്ങാലക്കുട : ഡിസംബർ ആറിന് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ നടക്കുന്ന നവകേരള സദസ്സിനോടനുബന്ധിച്ച് മണ്ഡലതല ഫുട്ബോൾ ഷൂട്ടൗട്ട് നവംബർ 26 ഞായറാഴ്ച ഉച്ചതിരിഞ്ഞ് അയ്യങ്കാവ് മൈതാനത്തിൽ അരങ്ങേറും.
ആൺ – പെൺ വ്യത്യാസമില്ലാതെ 14 വയസ്സിന് മുകളിലുള്ള ആർക്കും പങ്കെടുക്കാം. ഒരു ടീമിൽ മൂന്ന് അംഗങ്ങൾ വീതം. ആദ്യം രജിസ്റ്റർ ചെയ്ത 20 ടീമുകൾക്കാണ് അവസരം. ഒന്നാം സമ്മാനമായി 2501 രൂപയും രണ്ടാം സമ്മാനമായി 1501 രൂപയും നൽകും. കൂടാതെ ബെസ്റ്റ് ഷൂട്ടറിനും ബെസ്റ്റ് കീപ്പറിനും 501 രൂപ വീതം സമ്മാനവും.
രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നവംബർ 24 വൈകിട്ട് അഞ്ചു മണി വരെ. രജിസ്ട്രേഷൻ സൗജന്യമാണ്. കൂടുതലറിയാൻ വിളിക്കാം: 9387602369
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com