കശുവണ്ടി മേഖലയിൽ തൊഴിലാളികൾക്ക് കൂലി പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ലിമിറ്റഡ് പുല്ലൂർ ഫാക്ടറിയിലെ തൊഴിലാളികളും ജീവനക്കാരും അനിശ്ചിതകാല സമരത്തിലേക്ക്
പുല്ലൂർ : പുല്ലൂർ കശുവണ്ടി കമ്പനി തൊഴിലാളികൾ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് സൂചന പണിമുടക്ക് നടത്തി. മിനിമം കൂലി 600 രൂപയാക്കുക, വർഷത്തിൽ 200 തൊഴിൽ ദിനങ്ങൾ ഉറപ്പുവരുത്തുക, ഇ.എസ്.ഐ ആനുകൂല്യങ്ങൾ നൽകുക എന്നീ ആവശ്യങ്ങൾ ഉയർത്തി കമ്പനി പടിക്കൽ നടത്തിയ സമരം കെ.കെ.ശിവൻ ഉദ്ഘാടനം ചെയ്തു. പി ആർ സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സാജു പാറേക്കാടൻ, ഐ.എൻ.ടി.യു.സി നേതാവ് ജോമി ജോൺ, പഞ്ചായത്തംഗങ്ങളായ സേവിയർ ആളുക്കാരൻ, കെ പി പ്രശാന്ത് എന്നിവർ സംസാരിച്ചു. ഐ.എൻ.ടി.യു.സിയൂണിയൻ പ്രസിഡണ്ട് ഗംഗാദേവി സുനിൽ സ്വാഗതവും, സി ഐ ടി യു നേതാവ് കെ കെ ദിവാകരൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com